AGAGAN
BGNSS
CGLONASS
DBDSBAS
Answer:
A. GAGAN
Read Explanation:
സിവിൽ ഏവിയേഷൻ ആപ്ലിക്കേഷനുകൾക്ക് (വിമാനങ്ങൾ) ആവശ്യമായ കൃത്യതയും സമഗ്രതയും ഉള്ള സാറ്റലൈറ്റ് അധിഷ്ഠിത നാവിഗേഷൻ സേവനങ്ങൾ നൽകുന്നതിന് ISRO-യും AAI-യും ചേർന്ന് നിർമിച്ച സാങ്കേതിക വിദ്യയാണ് GAGAN. ഇപ്പോഴത്തെ രീതി ---------- • കൃത്യമായ സ്ഥാനം, വേഗത, സമയ വിവരങ്ങൾ എന്നിവ അറിയാൻ GPS ((ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം)) ഉപയോഗിക്കുന്നു. എന്നാൽ, GPS സിഗ്നലുകൾ എല്ലായ്‌പ്പോഴും കൃത്യമല്ല. • ചലിക്കുന്ന വാഹനത്തിന്റെ സ്ഥാനം, സിഗ്നൽ ലഭ്യത തുടങ്ങിയ ഘടകങ്ങൾ ഇതിനെ GPS-നെ ബാധിക്കും. • ഇത് മറികടക്കാൻ സാറ്റലൈറ്റ്-ബേസ്ഡ് ഓഗ്മെന്റേഷൻ സിസ്റ്റം (SBAS) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച്, GPS സിഗ്നലുകളിലെ പിശകുകൾ ശരിയാക്കുകയും കൃത്യമായ നാവിഗേഷൻ നൽകുന്നു. • എല്ലാ വികസിത രാജ്യങ്ങൾക്കും അവരുടേതായ SBAS സിസ്റ്റം ഉണ്ട്. GAGAN. --------- • ഇന്ത്യ വികസിപ്പിച്ച SBAS സിസ്റ്റമാണ് GAGAN. • എയർപോർട്ട് അതോറിറ്റിയും ISRO-യും സംയുക്തമായി നിർമിച്ചതാണ് GAGAN. • പൂർണ രൂപം - GPS Aided GEO Augmented Navigation. • GAGAN സിഗ്നൽ-ഇൻ-സ്പേസ് (SIS) GSAT-8, GSAT-10 എന്നിവയിലൂടെയാണ് ലഭ്യമാകുന്നത്. പരീക്ഷണ പറക്കൽ --------- • GAGAN സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യ യാത്രാവിമാന കമ്പനി - ഇൻഡിഗോ • കിഷൻഗഡ് (രാജസ്ഥാൻ) വിമാനത്താവളത്തിലാണ് ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്.