Challenger App

No.1 PSC Learning App

1M+ Downloads
സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?

Aവിദ്യാകിരണം

Bവിദ്യാജ്യോതി

Cശ്രേഷ്ഠം

Dവിദ്യാമൃതം

Answer:

C. ശ്രേഷ്ഠം

Read Explanation:

  •  വിദ്യാകിരണം -വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതി 
  • വിദ്യാജ്യോതി - ഒൻപതാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം എന്നിവയ്ക്കുള്ള ധനസഹായം നൽകുന്ന പദ്ധതി 
  • ശ്രേഷ്ഠം- സ്പോർട്സിലും കലയിലും മികവ് പുലർത്തുന്ന ഭിന്നശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി 
  • വിജയാമൃതം- സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്നും ബിരുദ / ബിരുദാനന്തര /പ്രൊഫഷണൽ കോഴ്സുകളിൽ ഉയർന്ന മാർക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന പദ്ധതി .

Related Questions:

നാഷണൽ ഇ - ഗവേണൻസിന്റെ ഭാഗമായി മൊബൈൽ ഗവേണൻസിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?
ബുദ്ധിമാന്ദ്യമുള്ള നാലിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന "ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ "എന്ന സ്ഥാപനം പ്രവർത്തിക്കുന്നത് ഏത് ജില്ലയിലാണ്?
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

  1. കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത് കേരളാ പബ്ലിക് സർവ്വീസ് കമ്മിഷനാണ്
  2. ഇന്ത്യൻ സിവിൽ സർവ്വീസിന് സമാനമായി കേരളത്തിൽ രൂപപ്പെടുത്തിയ സർവ്വീസാണ് ഇത്
  3. കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വിസിന് നിലവിൽ വന്നത് 2018 ജനുവരി 1-ാം തീയതിയാണ്
    ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?