App Logo

No.1 PSC Learning App

1M+ Downloads
നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം ?

Aസ്ട്രോബിലാന്തസ് കുന്തിയാനസ്

Bതെസ്പേഷ്യ പോപ്പുൽനിയ

Cഒറിസ സാറ്റിവ

Dട്രിറ്റിക്കം എസ്‌റ്റിവം

Answer:

A. സ്ട്രോബിലാന്തസ് കുന്തിയാനസ്

Read Explanation:

  • പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus).
  • 'കുറിഞ്ഞി വർഗ്ഗത്തിലെ റാണി' എന്ന ഈ ചെടി വിശേഷിപ്പിക്കപ്പെടുന്നു.
  • 12 വർഷം കൂടുമ്പോൾ മാത്രം കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 
  • കേരളത്തിൽ ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്നത് ഇരവികുളം ദേശീയോദ്യാനത്തിലാണ്.
  • ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

Related Questions:

ഏത് പാരിസ്ഥിതിക ആശയമാണ് നീലഗിരി തഹ്റൂം പശ്ചിമഘട്ടത്തിലെ അതിന്റെ ആവസവ്യവസ്ഥയും തമ്മിലുള്ള പ്രതിപ്രവർത്തനത്തെ വിവരിക്കുന്നത്, അവിടെ അതിന്റെ മേച്ചിൽ ശീലങ്ങൾ സസ്യജാലങ്ങളുടെയും മൊത്തത്തിലുള്ള ആവാസവ്യവസ്ഥയുടെയും ചലനാത്മകതയെ സ്വാധീനിക്കുന്നു?
2023 ഡിസംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏത് ?
അടുത്തിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ യോടുള്ള ആദരസൂചകമായി പേരു നൽകിയ കേരളത്തിലെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ ജീവി ഏത് ?
പശ്ചിമഘട്ടത്തിൽ വസിക്കുന്ന പല്ലി വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് _____ .
The First Biological Park in Kerala was?