App Logo

No.1 PSC Learning App

1M+ Downloads
ഒബ്സർവേഷനുകളുടെ മൂല്യവും അത് എത്ര തവണ ആവർത്തിക്കുന്നു എന്നതും ചേർത്ത് രൂപീകരിക്കുന്ന ശ്രേണി ഏതാണ് ?

Aവ്യക്തിഗത ശ്രേണി

Bഅനുസ്യൂത ശ്രേണി

Cആവൃത്തി വിതരണ ശ്രേണി

Dവിഭിന്ന ശ്രേണി

Answer:

D. വിഭിന്ന ശ്രേണി

Read Explanation:

സാംഖിക ശ്രേണികൾ (Statistical series)

  • ശ്രേണികളെ പൊതുവെ മൂന്നായി തരം തിരിക്കാം.

(a) വ്യക്തിഗത ശ്രേണികൾ (individual series)

(b) വിഭിന്ന ശ്രേണി (discrete series)

(c) അനുസ്യൂത ശ്രേണി (continuous series)

(a) വ്യക്തിഗത ശ്രേണികൾ (Individual series)

  • തന്നിരിക്കുന്ന ഡേറ്റയെ ആരോഹണ ക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ വ്യക്തിഗത ശ്രേണി ലഭിക്കുന്നു.

  • ഉദാ: 2, 2, 5, 6, 8, 10, 12

(b) വിഭിന്ന ശ്രേണി (discrete series)

  • തന്നിരിക്കുന്ന ഡേറ്റയിൽ ചില ഒബ്‌സർവേഷനുകൾ ഒന്നിലധികം തവണ ആവർത്തിക്കാം.

  • അപ്പോൾ ഓരോ ഒബ്‌സർവേഷൻ്റെ മൂല്യവും അത് എത്രതവണ ആവർത്തിക്കുന്നു (ആവൃത്തി - frequency) എന്നതും ചേർത്ത് ഒരു ശ്രേണി നമുക്ക് രൂപീകരിക്കാം

  • ഉദാ:  

    ലഭിച്ചമാർക്ക്

    10

    20

    30

    40

    50

    60

    ആവൃത്തി

    2

    5

    8

    10

    11

    4

(c) അനുസ്യൂത ശ്രേണി (Continuous series)

  • ക്ലാസ്സും ആവൃത്തിയുമായി തന്നിരിക്കുന്ന ഡേറ്റയെ തരം തിരിച്ചെഴുതുന്ന രീതിക്കാണ് അനുസ്യൂതശ്രേണി എന്നുപറയുന്നത്. 

  • ആവൃത്തി വിതരണം അനുസൃതശ്രേണിക്ക് ഉദാഹരണമാണ്.


Related Questions:

ഒരു ക്ലാസിൻ്റെ ഉച്ചപരിധിയും നീചപരിധിയും തമ്മിലുള്ള വ്യത്യാസം :
നല്ലതുപോലെ കഷക്കിയ ഒരു കൂട്ടം ചീട്ടുകളിൽ നിന്നും ഒരു എടുത്തു . അതിന്റെ നിറം നോക്കിയതിനുശേഷം തിരികെ വെച്ചു . ഈ പ്രക്രിയ 5 പ്രാവശ്യം തുടർന്നു . ഇത്തരം പ്രതിരൂപണത്തെ അറിയപ്പെടുന്നത് എന്താണ് ?
X , Y എന്നിവ രണ്ടു അനിയത ചരമാണെങ്കിൽ XY ഒരു
1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളിൽ ഒരു സംഖ്യ തിരഞ്ഞെടുക്കുന്നു. ഇത് ഇരട്ട സംഖ്യ ആകാനുള്ള സംഭവ്യത ?
നല്ലതു പോലെ ഇടകലർത്തി 52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഔർ കാർഡ് എടുക്കുന്നു . അത് ACE കാർഡ് ആകാതിരിക്കാനുള്ള സാധ്യത എത്ര ?