Challenger App

No.1 PSC Learning App

1M+ Downloads
പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം അറിയപ്പെടുന്നത്?

Aപ്രകരണ സമീപനം

Bഏകക സമീപനം

Cസ്പൈറൽ സമീപനം

Dഇതൊന്നുമല്ല

Answer:

C. സ്പൈറൽ സമീപനം

Read Explanation:

ചാക്രികപാഠ്യപദ്ധതി (Spiral)
  • ചാക്രികാനുഭവങ്ങൾ ആശയരൂപീകരണത്തിനാവശ്യമാണെന്ന് വാദിച്ചത് - ജെറോം എസ് ബ്രൂണർ
  • സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതാണ് - ചാക്രികപാഠ്യപദ്ധതി
  • പാഠ്യപദ്ധതി ചാക്രികാരോഹണരീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യഭ്യാസ മനഃശാസ്ത്രജ്ഞനാണ് - ജെറോം എസ്. ബ്രൂണർ
  • പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം
  • സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും ഒരാശയവുമായി ബന്ധപ്പെടുമ്പോഴാണ് ആശയരൂപീകരണം ദൃഢമാവുന്നത് എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ
  • ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന രീതി - രേഖീയ രീതി
  • ഉദാഹരണം : പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധം പൂർണമായി പഠിച്ച ശേഷം, സങ്കലനം പിന്നീട് വ്യവകലനം തുടർന്ന് ഭിന്നസംഖ്യകൾ എന്ന രീതിയിലാണ് പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്.

Related Questions:

ബോധനോദേശങ്ങളുടെ വർഗ്ഗവിവരണ പട്ടികയിൽ മനഃ ശ്ചാലക മേഖലയിലെ പഠനതലങ്ങളെയും പഠനനേട്ടങ്ങളെയും തരം തിരിച്ചത് ആര്?
ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം :
അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെ ?

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. മാനസിക പ്രശ്നങ്ങൾ, മാനസികമായ അനാരോഗ്യം, പെരുമാറ്റ വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ അസാധാരണ പെരുമാറ്റമുള്ള വ്യക്തികളെകുറിച്ച് പഠനം നടത്തുന്ന മനശാസ്ത്രശാഖയാണ് പരിസര മനഃശാസ്ത്രം
  2. ഇന്ദ്രിയാതീത വിദ്യ (Telepathy), കൺകെട്ട് വിദ്യ (mermerize), മരണാനന്തര ജീവിതം (Survival After death), ഭാവികാലജ്ഞാനം (Pre cognition), തുടങ്ങി ശാസ്ത്രീയ വീക്ഷണത്തിന് അതീതമെന്നോ വിപരീതമെന്നോ തോന്നിപ്പിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്രശാഖയാണ് അപസാമാന്യ മനഃശാസ്ത്രം.
  3. ബുദ്ധി, ചിന്ത, ഭാവന, പഠനം, ഓർമ, വികാരങ്ങൾ, നാഡീവ്യവസ്ഥ, അനുഭൂതി തുടങ്ങിയവ പഠന വിധേയമാകുന്ന മനശാസ്ത്രശാഖയാണ് സാമാന്യ മനഃശാസ്ത്രം.
    എറിക് .എച് എറിക്സണിൻ്റെ അഭിപ്രായത്തിൽ എത്ര ഘട്ടങ്ങളിലായാണ് സാമൂഹിക വികാസം സംഭവിക്കുന്നത്?