Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?

Aആറ്റം

Bതന്മാത്ര

Cഇലക്ട്രോൺ

Dനുക്ലീയസ്

Answer:

B. തന്മാത്ര

Read Explanation:

  • തന്മാത്ര - ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക
  • സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം -തന്മാത്ര
  • തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രഞ്ജൻ - അവഗാഡ്രോ
  • പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത് - തന്മാത്ര
  • ഒരേ പോലുള്ള തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം - കൊഹിഷൻ
  • വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം - അഡ്ഹിഷൻ
  • ഏകാറ്റോമിക തന്മാത്രകൾ - ഒരു ആറ്റം മാത്രമുള്ള മൂലകതന്മാത്രകൾ
  • ഉദാ : He ,Rn ,Ne ,Xe ,Ar ,Kr
  • ദ്വയാറ്റോമിക തന്മാത്രകൾ - രണ്ട് ആറ്റങ്ങളുള്ള മൂലകതന്മാത്രകൾ
  • ഉദാ : H₂ , O₂ ,N₂ ,F₂ ,I₂ ,Cl₂ , Br₂
  • ബഹു -അറ്റോമിക തന്മാത്രകൾ - രണ്ടിലധികം ആറ്റങ്ങളുള്ള മൂലകതന്മാത്രകൾ

Related Questions:

ZnCl₂ എന്നതിൽ ആകെ എത്ര ആറ്റങ്ങളുണ്ട്?
രാസപ്രവർത്തനഫലമായി ഉണ്ടാകുന്ന പദാർഥങ്ങളെ അറിയപ്പെടുന്നത് എങ്ങനെയാണ്?
അധിശോഷണത്തിനു വിധേയമായ പദാർഥങ്ങളെ പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തനത്തെ എന്താണ് വിളിക്കുന്നത്?
അധിശോഷണത്തിൽ, ഉപരിതലത്തിൽ ശേഖരിക്കപ്പെടുന്ന പദാർത്ഥത്തെ എന്താണ് വിളിക്കുന്നത്?
Which substance has the presence of three atoms in its molecule?