App Logo

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?

Aഇലക്ട്രോൺ

Bപ്രോട്ടോൺ

Cആറ്റം

Dതന്മാത്ര

Answer:

D. തന്മാത്ര

Read Explanation:

തന്മാത്ര:

  • ഒരു പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് തന്മാത്ര.
  • അതിന് ആ പദാർത്ഥത്തിന്റെ ഗുണങ്ങളുണ്ട്.
  • അവയ്ക്ക് സ്വതന്ത്രാവസ്ഥയിൽ നിലനിൽക്കാൻ കഴിയുകയും ചെയ്യും.
  • ഒരേ മൂലകത്തിന്റെ അല്ലെങ്കിൽ വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ സംയോജിപ്പിച്ച് തന്മാത്രകൾ രൂപപ്പെടാം.


ആറ്റം:

  • ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണികയാണ് ആറ്റം
  • ആറ്റം എന്ന ഗ്രീക്ക് പദത്തിനാധാരമായ വാക്ക് - ആറ്റമോസ്
  • ആറ്റമോസ് എന്ന പദത്തിനർത്ഥം വിഭജിക്കാൻ കഴിയാത്തത് എന്നതാണ്
  • ആറ്റം  കണ്ടെത്തിയത്  ജോൺ ഡാൾട്ടൺ ആണ്
  • ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഓസ്റ്റ് വാൾഡ് ആണ്
  • ആറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - ജോൺ ഡാൾട്ടൺ
  • ആറ്റത്തിന് ചാർജില്ല
  • ആറ്റത്തിന് ചാാർജ് ലഭിക്കുന്നത് പ്ലാസ്മ അവസ്ഥയിലാണ്
  • ആധുനിക ആറ്റോമിക ചിന്തയുടെ പിതാവ് -  ഡെമോക്രീറ്റസ്
  • ഒരു ആറ്റത്തിലെ  മൗലിക കണങ്ങൾ - പ്രോട്ടോൺ, ഇലക്ട്രോൺ , ന്യൂട്രോൺ 

Related Questions:

താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതല്ലാം?

  1. 36 ഗ്രാം ജലം
  2. 32 ഗ്രാം ഓക്സിജൻ
  3. 34 ഗ്രാം അമോണിയ
  4. 45 ഗ്രാം ഗ്ലൂക്കോസ്
ഒരു ഖരപദാർഥത്തിൽ കൂടുതൽ അളവിൽ അധിശോഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള വാതകങ്ങളുടെ സവിശേഷത എന്തായിരിക്കണം?
The term ‘molecule’ was coined by
ബൃഹദ് തന്മാത്രാ കൊളോയിഡുകളുടെ പ്രധാന ഗുണം എന്താണ്?
XeF2 - വീൽ Xe-യുടെ ഹൈബ്രിഡൈസേഷൻ