App Logo

No.1 PSC Learning App

1M+ Downloads

ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം :

Aജനപദം

Bകുലം

Cഗോത്രം

Dരാജ്യം

Answer:

B. കുലം

Read Explanation:

ആര്യന്മാർ

  • ആര്യന്മാരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത്.

  • കാസ്പിയൻ സമുദ്രതീരത്തുനിന്ന് ഏകദേശം 2000 ബി. സി ൽ യുറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ കുടിയേറ്റമുണ്ടായി. ഒരേ ഭാഷാഗോത്രത്തിൽപെട്ട അവരെ ആര്യന്മാർ എന്നാണ് വിളിച്ചിരുന്നത്.

  • ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ, ഉന്നതൻ, കുലീനൻ എന്നൊക്കെയാണ്.

  • ആര്യന്മാരിൽ ഒരു വിഭാഗം ബി.സി 1500- നോടടുത്ത് ഇന്ത്യയിലെത്തി.

  • അവർ ഇന്തോ- ആര്യന്മാർ എന്നറിയപ്പെടുന്നു.

  • അവർ ഗോത്ര ജീവിതമാണ് നയിച്ചിരുന്നത്.

  • ആര്യ കാലഘട്ടത്തിൽ ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽദശരഞ്ച" എന്ന പേരിലാണ് അറിയപ്പെട്ടത്.

  • ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുലം ആണ്.

  • ഇന്തോ-ആര്യൻ ഭാഷാ ഗോത്രത്തിൽപ്പെടുന്ന സംസ്കൃതമായിരുന്നു അവരുടെ ഭാഷ.

  • സിന്ധു തീരത്ത് സ്ഥിരതാമസമാക്കിയ അവർ അവിടെവെച്ച് ഋഗ്വേദസൂക്തങ്ങൾ ചിട്ടപ്പെടുത്തി.

  • ക്രമേണ തെക്കോട്ടും കിഴക്കോട്ടും നീങ്ങി ഗംഗാതടത്തിലേക്ക് വ്യാപിച്ചു. അവിടെ രൂപം കൊണ്ടതാണ് വേദസംസ്ക്കാരം.

  • ഇന്ത്യയിൽ ആര്യന്മാർ ആദ്യം പാർപ്പുറപ്പിച്ച പ്രദേശം സപ്തസിന്ധു (ഏഴു നദികളുടെ നാട്) എന്നാണ് അറിയപ്പെടുന്നത്.


Related Questions:

വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ്?

ഏറ്റവും ചെറിയ ഉപനിഷത്ത് ഏത് ?

സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച, ‘ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്രവരാൻ നിബോധത്താ’എന്ന വാചകം ഏത് ഉപനിഷത്തിലേതാണ്?

ഉപനിഷത്തുകളുടെ എണ്ണം ?

ഋഗ്വേദത്തിലെ മണ്ഡലങ്ങളുടെ എണ്ണം?