Aബി.സി. 1500
Bബി.സി. 2500
Cബി.സി. 1000
Dബി.സി. 4000
Answer:
D. ബി.സി. 4000
Read Explanation:
വേദകാലഘട്ടം
വേദകാലത്തെ രണ്ടായി വിഭജിക്കാം
ഋഗ്വേദ കാലഘട്ടം അഥവാ പൂർവ വേദ കാലഘട്ടം (Early Vedic Period)
ഉത്തരവേദ കാലഘട്ടം (Later Vedic Period).
ബി.സി. 1500 മുതൽ 1000 ബി.സി. വരെയുള്ള കാലഘട്ടമാണ് പൂർവവേദകാലഘട്ടം.
1000 ബി.സി. മുതൽ 600 ബി.സി. വരെയുള്ള കാലഘട്ടമാണ് പിൽക്കാല വേദകാലഘട്ടം.
പൂർവ വേദിക കാലഘട്ടത്തിൽ ഋഗ്വേദവും ഉത്തര വേദിക കാലഘട്ടത്തിൽ മറ്റു മൂന്നു വേദങ്ങളായ സാമവേദം, യജുർവേദം, അഥർവവേദം എന്നിവയും രചിക്കപ്പെട്ടു
വേദസാഹിത്യം
വേദസാഹിത്യകൃതികളെപ്പറ്റി ഈ സന്ദർഭത്തിൽ പരാമർശിക്കേണ്ടതും വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ, സൂത്രങ്ങൾ എന്നിങ്ങനെ നാലായി ഇവയെ തരംതിരിക്കാം.
വേദങ്ങൾതന്നെ നാലാണ്: ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം.
“ഋഗ്വേദം” ലോകജനതയുടെ മുഴുവൻ തന്നെ ഏറ്റവും പഴക്കം സാഹിത്യകൃതിയാണെന്നു പറയാം.
1017 സൂക്തങ്ങളടങ്ങിയ ഈ അമൂല്യകൃതി ആര്യന്മാരുടെ ആദികാലസംസ്കാരത്തെപ്പറ്റി നമുക്കു വിലയേറിയ സൂചനകൾ നല്കുന്നു.
ഇതിലെ ഓരോ സൂക്തവും ലോകജനതയ്ക്ക് ഭൗതികമായ ഭാവുകങ്ങൾ ആശംസിക്കുവാൻ ദൈവത്തോടുള്ള പ്രാർത്ഥനയാണ്.
യജുർവേദവും അഥർവവേദവും യഥാക്രമം യാഗം, മന്ത്രവാദം മുതലായവയെ പുരസ്‌കരിച്ചുള്ള സൂക്തങ്ങൾ ഉൾക്കൊള്ളുന്നു.
സാമവേദത്തിൽ ഋഗ്വേദത്തിലെ സുക്തങ്ങളുടെ സംഗീതാവിഷ്കരണമാണുള്ളത്.
വേദങ്ങളുടെ കാലനിർണ്ണയത്തെപ്പറ്റി പണ്ഡിതന്മാരുടെ ഇടയിൽ അഭപ്രായവ്യത്യാസമുണ്ട്.
ജ്യോതിശ്ശാസ്ത്രപരമായ തെളിവുകളെ ആസ്‌പദമാക്കി ലോകമാന്യതിലകൻ ഋഗ്വേദത്തിൻ്റെ നിർമ്മാണകാലം ബി.സി. 6000-ത്തോട് അടുത്തായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
ഇതേ അടിസ്ഥാനത്തിൽ തന്നെ ഡോക്ടർ ജക്കോബി ഋഗ്വേദത്തെ ബി.സി. 4000-ത്തോടടുത്തുണ്ടായതായി കണക്കാക്കുന്നു.
പ്രൊഫ. വിൻ്റർണിറ്റ്സ് പറയുന്നത് ഋഗ്വേദകാലം ബി.സി 2500-നു മുമ്പായിരിക്കുമെന്നാണ്.
ബി.സി. 1500-നും 1200-നും ഇടയ്ക്കുള്ള കാലഘട്ടമാണ് പ്രൊഫ. മാക്‌സ് മുള്ളർ കലിപ്കുന്നത്.
ഋഗ്വേദമൊഴിച്ചുള്ള മറ്റു വേദങ്ങളുടെ കാലം ബി.സി. 1200-നും 800-നും ഇടയ്ക്കാണെന്ന് ഊഹിക്കപ്പെടുന്നു.