App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?

A3 ലക്ഷം കിലോമീറ്റർ

B2 ലക്ഷം കിലോമീറ്റർ

C1.5 ലക്ഷം കിലോമീറ്റർ

D3.5 ലക്ഷം കിലോമീറ്റർ

Answer:

B. 2 ലക്ഷം കിലോമീറ്റർ

Read Explanation:

പ്രകാശത്തിന്റെ വേഗത  ശൂന്യതയിലൂടെ:

          ശൂന്യതയിലൂടെ സഞ്ചരിക്കുന്ന പ്രകാശത്തിന്റെ വേഗത സെക്കന്റിൽ കൃത്യമായി 299,792,458 മീറ്റർ ആണ്.

പ്രകാശത്തിന്റെ വേഗത  മാധ്യമത്തിലൂടെ:

          വായുവിലൂടെ സഞ്ചരിക്കുന്ന പ്രകാശം, ഗ്ലാസ് അല്ലെങ്കിൽ വെള്ളം പോലുള്ള മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ, പ്രകാശത്തിന്റെ വേഗതയും, തരംഗ ദൈർഘ്യവും കുറയുന്നു. എന്നാൽ, ആവൃത്തിയിൽ മാറ്റമില്ല.

പ്രകാശത്തിന്റെ വേഗത - ചില വസ്തുതകൾ:

  1. ശൂന്യതയിൽ പ്രകാശം സെക്കൻഡിൽ ഏകദേശം 3,00,000 കിലോമീറ്റർ (3 x 108 m/s) സഞ്ചരിക്കുന്നു.
  2. വെള്ളത്തിൽ ഇത് സെക്കൻഡിൽ 2,25,000 കിലോമീറ്ററായി (2.2 x 108 m/s) മന്ദീഭവിക്കുന്നു.
  3. ഗ്ലാസ്സിൽ, ഇത് സെക്കൻഡിൽ 2,00,000 കിലോമീറ്ററായി (2 x 108 m/s) മന്ദീഭവിക്കുന്നു.
  4. വജ്രത്തിൽ, ഉയർന്ന റിഫ്രാക്റ്റീവ് സൂചിക ഉള്ളതിനാൽ, പ്രകാശത്തിന്റെ വേഗത, സെക്കൻഡിൽ 125,000 കിലോമീറ്റർ (1.2 x 108 m/s) ആയി കുറയുന്നു.

Related Questions:

മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?
വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം ശെരിയാണ് ?

  1. ഒരു മാധ്യമത്തിന് മറ്റൊരു മാധ്യമത്തെ അപേക്ഷിച്ചുള്ള അപവർത്തനാങ്കത്തെ ആപേക്ഷിക അപവർത്തനാങ്കം (Relative refractive index) എന്നു പറയുന്നു.
  2. ശൂന്യതയെ അപേക്ഷിച്ച് ഒരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ കേവല അപവർത്തനാങ്കം (Absolute refractive index) എന്നു പറയുന്നു.
കോൺകേവ് ലെൻസിന്റെ പവർ ?
കോൺവെക്സ് ലെൻസിന്റെ പവർ