Challenger App

No.1 PSC Learning App

1M+ Downloads
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും, എന്നു പ്രസ്താവിക്കുന്ന നിയമം ?

Aസ്നെൽ നിയമം

Bബോയൽ നിയമം

Cബെത്ത് നിയമം

Dജൂൾസ് നിയമം

Answer:

A. സ്നെൽ നിയമം

Read Explanation:

സ്നെൽ (Snell's law) നിയമം:

  • പതനകോൺ, അപവർത്തനകോൺ, വിഭജന തലത്തിൽ പതന ബിന്ദുവിലൂടെ വരച്ച ലംബം എന്നിവ ഒരേ തലത്തിലായിരിക്കും.
  • പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാത വില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും.
  • ഇത് സ്നെൽ (Snell's law) നിയമം എന്നറിയപ്പെടുന്നു.
  • ഈ സ്ഥിരസംഖ്യയെ അപവർത്തനാങ്കം (Refractive index) എന്നു പറയുന്നു.

Related Questions:

ആവർധനം നെഗറ്റീവ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ് ?
പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന ദൂരം എത്ര ?
പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?
കോൺവെക്സ് ലെൻസിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ ---- എന്നു പറയുന്നു.
പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന്, കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശ രശ്മി പ്രവേശിക്കുമ്പോൾ, രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ്