Challenger App

No.1 PSC Learning App

1M+ Downloads
ലോക പ്രമേഹ ദിനത്തിൻ്റെ പ്രതീകം(ലോഗോ) എന്താണ്?

Aചുവന്ന റിബൺ

Bപിങ്ക് റിബൺ

Cനീല വൃത്തം

Dഓറഞ്ച് വൃത്തം

Answer:

C. നീല വൃത്തം

Read Explanation:

പ്രമേഹം 

ടൈപ്പ് 1

  • ഇൻസുലിന്റെ ഉൽപ്പാദനത്തിലുണ്ടാകുന്ന തകരാറാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം.
  • ശ്വേതരക്താണുക്കളായ T ലിംഫോസൈറ്റുകൾ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതാണിതിന് കാരണം.
  • ആവശ്യമായ അളവിൽ ഇൻസുലിൻ നൽകുകയാണ് ചികിത്സ.

ടൈപ്പ് 2

  • ലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തതാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള കാരണം.
  • പൊണ്ണത്തടിയും ജീൻ തകരാറും ഈ രോഗത്തിന് കാരണങ്ങളാണ്.
  • വ്യായാമവും ആഹാര നിയന്ത്രണവും ആവശ്യമെങ്കിൽ മരുന്നു കളുടെ ഉപയോഗവും മൂലം രോഗാവസ്ഥ നിയന്ത്രിക്കാം.

ലോകപ്രമേഹ ദിനം 

  • ലോകാരോഗ്യ സംഘടനയും (WHO) ഇന്റർനാഷണൽ ഡയബെറ്റിക് ഫെഡറേഷനും സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും നവംബർ 14 ലോകപ്രമേഹ ദിനമായി ആചരിക്കുന്നു.
  • വർധിച്ചുവരുന്ന പ്രമേഹരോഗത്തിനെ തിരെയുള്ള ബോധവൽക്കരണമാ ണിതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  • നീല വൃത്തം (Blue circle) ആണ് ഇതിന്റെ ലോഗോ.

Related Questions:

വൈറസുകളെക്കുറിച്ച് നല്‍കിയ പ്രസ്താവനകളില്‍ ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.

  1. പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ DNA അല്ലെങ്കില്‍ RNA തന്‍മാത്രകളെ ഉള്‍ക്കൊള്ളുന്ന ലഘുഘടനയാണ് വൈറസുകള്‍ക്കുള്ളത്.
  2. വൈറസുകളില്‍ എല്ലാ കോശാംഗങ്ങളും കാണപ്പെടുന്നു.
  3. ആതിഥേയകോശങ്ങളുടെ ജനിതകസംവിധാനം ഉപയോഗപ്പെടുത്തിയാണ് വൈറസുകള്‍ പെരുകുന്നത്.
  4. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വൈറസുകള്‍ ബാധിക്കാറില്ല
    അന്തരീക്ഷവായുവിലൂടെ പകരാത്ത രോഗം ഏത്?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.മനുഷ്യശരീരത്തിലെ ലിഫോസൈറ്റുകളുടെ എണ്ണം കുറച്ച് പ്രതിരോധശേ‍ഷി കുറയ്ക്കുന്ന ഒരു സൂക്ഷ്മജീവിയുണ്ട്.

    2.എച്ച്.ഐ.വി ആണ് മനുഷ്യശരീരത്തിലെ ലിംഫോസൈറ്റ് കളുടെ എണ്ണം കുറച്ച് പ്രതിരോധശേഷി കുറയ്ക്കുന്ന സൂക്ഷ്മജീവി.

    ഹെപ്പറ്റൈറ്റിസ്നെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.മലിനമായ ആഹാരം, ജലം, രോഗിയുടെ രക്തഘടകങ്ങള്‍, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയിലൂടെ രോഗം വ്യാപിക്കുന്നു.

    2.ആഹാരപദാര്‍ത്ഥങ്ങള്‍ ശുചിയായി സൂക്ഷിക്കുക, തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക എന്നിവ പ്രതിരോധമാർഗങ്ങൾ ആകുന്നു.

    നെൽചെടിയിലെ ബ്ലൈറ്റ് രോഗം പരത്തുന്ന രോഗാണുക്കൾ ഏത് ?