രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?Aഇൻക്വിസിഷൻBപോഗ്രോംCഹോളോകോസ്റ്റ്Dക്രൂസെയിഡ്Answer: C. ഹോളോകോസ്റ്റ്Read Explanation:ഹോളോകോസ്റ്റ് രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ഭരണകൂടവും അതിൻ്റെ സഹകാരികളും ചേർന്ന് ഏകദേശം ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി വംശഹത്യ ചെയ്തു ഇതിനെയാണ് ഹോളോകോസ്റ്റ് എന്നറിയപ്പെടുന്നത്. ജൂതർക്ക് നേരെ വെടിവയ്പ്പ് നടത്തിയും ,കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ഗ്യാസ് ചേമ്പറുകളിൽ അവരെ അടച്ചും ഹിറ്റ്ലറുടെ സൈന്യം അവരെ കൂട്ടകൊല ചെയ്തു ,നിർബന്ധിത തൊഴിൽ, പട്ടിണി, എന്നീ മാർഗങ്ങളിലൂടെയും അവരെ പീഡിപ്പിച്ചു ജൂതർക്ക് പുറമെ റൊമാനികൾ, വികലാംഗർ, സ്വവർഗാനുരാഗികൾ, നാസികൾ അനഭിലഷണീയമെന്ന് കരുതുന്ന മറ്റു വിഭാഗങ്ങളും ഈ ക്രൂരതയ്ക്ക് ഇരയായി മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നായി ഹോളോകോസ്റ്റിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.