Challenger App

No.1 PSC Learning App

1M+ Downloads
ലിത്തോസ്ഫിയര്‍ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്നു പ്രസ്താവിക്കുന്ന സിദ്ധാന്തം ?

Aഫലക ചലന സിദ്ധാന്തം

Bഭൗമകേന്ദ്ര സിദ്ധാന്തം

Cചാന്ദ്രകേന്ദ്ര സിദ്ധാന്തം

Dഇതൊന്നുമല്ല

Answer:

A. ഫലക ചലന സിദ്ധാന്തം

Read Explanation:

  • ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം അഥവാ ലിത്തോസ്‌ഫിയറിലുണ്ടാകുന്ന വൻ‌തോതിലുള്ള ചലനങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ ഫലകചലനസിദ്ധാന്തം.
  • ഭൂമിയുടെ പുറമ്പാളി പ്രധാനമായും ഏഴു ഭൂവൽക്കഫലകങ്ങൾ ചേർന്നതാണ്‌. ഈ ഏഴു പ്രധാന ഫലകങ്ങൾക്കു പുറമേ ഒട്ടനവധി ചെറുഫലകങ്ങളുമുണ്ട്. പരമാവധി നൂറു കിലോമീറ്റർ വരെ കട്ടിയുള്ള ഈ ഫലകങ്ങൾ തൊട്ടു താഴെയുള്ള പാളിയായ അസ്തെനോസ്ഫിയറിനു മുകളിലാണ്‌ നിലകൊള്ളുന്നത്. 
  • ഫലക ചലന സിദ്ധാന്തം അനുസരിച്ച് താരതമ്യേന മൃദുവായ അസ്തെനോസ്ഫിയറിനു മുകളിലൂടെ വൻ ചങ്ങാടങ്ങൾ പോലെ ലിത്തോസ്ഫിയറിന്റെ ഫലകങ്ങൾക്ക്‌ തെന്നി നീങ്ങാൻ സാധിക്കുന്നു. ഇതു മൂലം ലിത്തോസ്ഫെറിക് ഫലകങ്ങൾ പരസ്പരം അകലുകയും കൂട്ടിയിടിക്കുകയും ഒന്നിനു മുകളിലൂടെ തെന്നിമാറുകയും ചെയ്യുന്നു. 
  • ഫലകങ്ങളോടൊപ്പമുള്ള വൻകരകളേയും, കടൽത്തട്ടുകളേയും ഇതോടൊപ്പം ചലിപ്പിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഫലകചലനത്തിന്‌ ആധാരം

Related Questions:

ഗ്രഹങ്ങൾ ചുറ്റി സഞ്ചരിക്കുന്ന ആകാശ ഗോളം ഏത് ?
കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഏത് ?
ഇന്ത്യൻ മൺസൂൺ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു സങ്കീർണ്ണ സംവിധാനമാണ്. EL നീനോ- സതേൺ ഓസിലേഷൻ (ENSO) കൂടാതെ, താഴെപ്പറയുന്ന ടെലികണക്ഷനുകളിൽ ഏതാണ് ഇന്ത്യൻ മൺസൂൺ മഴയെ കാര്യമായി ബാധിക്കുന്നത്?
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്റർ വ്യാപ്തിയിൽ കാണപ്പെടുന്ന മേഖല
ഇന്ത്യയിൽ ആദ്യമായി ഒരു മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം ?