App Logo

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിലെ ആകെ പീരിയഡുകളുടെ എണ്ണം എത്ര ?

A7

B6

C8

D9

Answer:

A. 7

Read Explanation:

ആധുനിക ആവർത്തന പട്ടിക (Modern Periodic Table):

  • ആധുനിക ആവർത്തന പട്ടിക മുന്നോട്ട് വെച്ചത് ഹെൻറി മോസ്ലി ആണ്. അതിനാൽ, അദ്ദേഹത്തെ ആധുനിക ആവർത്തന പട്ടികയുടെ പിതാവായി അറിയപ്പെടുന്നു.
  • ആധുനിക ആവർത്തന പട്ടികയിൽ, മൂലകങ്ങളെ അവയുടെ വർദ്ധിച്ചു വരുന്ന ആറ്റോമിക സംഖ്യകൾ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു.

പിരീഡുകൾ (Periods):

  • തിരശ്ചീന വരികളെ, പിരീഡുകൾ എന്നു വിളിക്കുന്നു
  • മൂലകങ്ങളെ 7 പിരീഡുകളിൽ ആയി ക്രമീകരിച്ചു
  • ഓരോ മൂലകത്തിനും എത്ര ആറ്റോമിക് ഷെല്ലുകൾ ഉണ്ട് എന്നതിനെ ആശ്രയിച്ച്, അതിനെ പിരീഡുകളായി തരം തിരിച്ചു

പിരീഡുകൾ - ചില സവിശേഷതകൾ:

  • ആദ്യ പിരീഡ് ഏറ്റവും ചെറുതാണ്. (ഹൈഡ്രജൻ, ഹീലിയം എന്നീ രണ്ട് മൂലകങ്ങൾ മാത്രമുള്ളു)
  • 6 ആമത്തെ പിരീഡ് ഏറ്റവും ദൈർഘ്യമേറിയ പിരീഡ് ആണ്
  • 7 ആമത്തെ പിരീഡ് ഒരു ബ്ലാങ്ക് പിരീഡാണ്
  • ആക്ടിനൈഡുകളും ലാന്തനൈഡുകളും ആവർത്തനപ്പട്ടികയുടെ അടിയിലായി ഉൾപ്പെടുത്തിയിട്ടുണ്ട്

 


Related Questions:

ആവർത്തന പട്ടികയിലെ 15 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
പീരിയോഡിക് ടേബിളിൽ വിലങ്ങനെയുള്ള നിരകളെ (horizontal rows) ---- എന്നും, കുത്തനെയുള്ള കോളങ്ങളെ (vertical columns) --- എന്നും വിളിക്കുന്നു.
മൂലകങ്ങളുടെ വർഗ്ഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ?
റെയർ എർത്ത്സ് (Rare Earths) മൂലകങ്ങൾ എന്നറിയപ്പെടുന്നത് :
മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം പരിഷ്കരിച്ചത് ആര്?