Challenger App

No.1 PSC Learning App

1M+ Downloads
2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?

Aപി.എം. ഗതിശക്തി

Bപി.എം. ഗതിമാൻ

Cപി.എം. ഗരീബ് കല്യാൺ

Dപി.എം. കിസാൻ സമ്മാൻ

Answer:

A. പി.എം. ഗതിശക്തി

Read Explanation:

പി.എം. ഗതിശക്തി

  • രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഈ വര്‍ഷം (2022-23-ലെ ബജറ്റിൽ) തുടക്കമിട്ട പദ്ധതിയാണ് പിഎം ഗതിശക്തി.
  • റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം.
  • ജനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ സഹായകരമായ ഗതാഗത വികസനമാണ് ലക്ഷ്യം.
  • ഭാരത്‌മാല, സാഗർമാല, ഉൾനാടൻ ജലപാത വികസനം, പോർട്ടുകളുടെ വികസനം തുടങ്ങി അനുബന്ധ മേഖലകളുടെ വികസനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
  • വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എം ഗതിശക്തി പദ്ധതി വഴി സംയോജിപ്പിക്കും.
  • ടെക്‌സ്റ്റൈൽ ക്ലസ്റ്ററുകൾ, ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകൾ, പ്രതിരോധ ഇടനാഴികൾ, ഇലക്ട്രോണിക് പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, മത്സ്യബന്ധന ഇടനാഴികൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും പദ്ധതി കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

Related Questions:

ദേശീയപാത-1 (NH-1) ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ :
As of October 2024, which of the following is the longest National Highway in India?
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം :

നാഗ്പൂർ പ്ലാൻ (Nagpur Plan) സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റോഡിൻറെ സാന്ദ്രത 16 km/100 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
  2. ആദ്യത്തെ 20 വർഷ വികസന പദ്ധതി
  3. നിലവിൽ വന്നത് 1948 ൽ
  4. റോഡ് സാന്ദ്രത 15 km/1000 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
    Which of the following was the objective of the Setu Bharatam project unveiled by PM Narendra Modi on 4 March 2016?