Challenger App

No.1 PSC Learning App

1M+ Downloads
കണ്ണിലെ ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം?

Aകോർണിയ

Bഐറിസ്

Cകൺജങ്ക്റ്റിവ

Dപ്യൂപ്പിൾ

Answer:

A. കോർണിയ

Read Explanation:

കോർണിയ (Cornea)

  • കണ്ണിലെ ദൃഢപടലത്തിൻ്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം.
  • പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു

കൺജങ്ക്റ്റിവ(Conjunctiva)

  • ദൃഢപടലത്തിൻ്റെ മുൻവ ശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം 

ഐറിസ് (Iris)

  • കോർണിയയുടെ പിൻഭാഗത്തറയി കാണുന്ന രക്തപടലത്തിന്റെ ഭാഗം.
  • മെലാനിൻ എന്ന വർണവസ്തുവിന്റെ സാന്നിധ്യം ഇരുണ്ട നിറം നൽകുന്നു.

പ്യൂപ്പിൾ (Pupil)

  • ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം.
  • പ്രകാശ തീവ്രതയ്ക്കനുസരിച്ച് ഇതിന്റെ വലുപ്പം ക്രമീകരിക്കപ്പെടുന്നു

Related Questions:

നട്ടെല്ലിലെ അറ്റ്‌ലസ് ,ആക്സിസ് എന്നീ കശേരുക്കൾക്ക് ഇടയിലായി കാണപ്പെടുന്ന സന്ധി ?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ റോഡ് കോശങ്ങളുമായി ബന്ധപ്പെട്ടവ ഏത് ?

1.നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു.

2.തീവ്രപ്രകാശത്തില്‍ കാഴ്ച നല്‍കാന്‍ സഹായിക്കുന്നു.

പ്രകാശത്തിൻ്റെ സാന്നിധ്യത്തിൽ ഗ്രാഹീകോശങ്ങളിലെ വർണകങ്ങൾക്ക് എന്ത് സംഭവിക്കുന്നു?
കണ്ണിന് ദൃഢത നൽകുന്ന വെളുത്ത നിറമുള്ള ബാഹ്യപാളിയുടെ പേര് ?
കണ്ണിൽ നിന്നു വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവ്?