Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലോക്കോമ എന്ന നേത്രരോഗം ഉണ്ടാകുവാൻ കാരണമാകുന്നത്

Aകോൺകോശങ്ങളുടെ തകരാർ

Bവിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം

Cഅക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തത്

Dഇവയൊന്നുമല്ല

Answer:

C. അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തത്

Read Explanation:

ഗ്ലോക്കോമ (Glaucoma)

  • കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവമാണ്  അക്വസ് ദ്രവം.
  • അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാതെ വരുമ്പോൾ കണ്ണിനുള്ളിൽ മർദം കൂടുന്നു.
  • റെറ്റിനയ്ക്കും പ്രകാശഗ്രാഹീകോശങ്ങൾക്കും നാശമുണ്ടാക്കി അന്ധതയിലേക്കു നയിക്കുന്ന ഈ രോഗം ഗ്ലോക്കോമ എന്നറിയപ്പെടുന്നു.
  • ലേസർ ശസ്ത്ര ക്രിയയിലൂടെ ഈ അവസ്ഥ പരിഹരിക്കാവുന്നതാണ്

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒരു വസ്തുവിന്റെ രണ്ട് ദിശയില്‍ നിന്നുള്ള പ്രതിബിംബങ്ങളാണ് ഓരോ കണ്ണിലും പതിക്കുന്നത്. ഈ രണ്ട് ദൃശ്യങ്ങളും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്തുക്കളെ ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയുന്നത്.

2.കാഴ്ചാവര്‍ണകമായ റോഡോപ്സിനിലെ ഘടകമായ റെറ്റിനാല്‍ വിറ്റാമിന്‍ D യില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ പ്രകാശം തട്ടി റോഡോപ്സിന്‍ വിഘടിച്ചശേഷം റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ D ആവശ്യമാണ്.

3.അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നതുവഴി കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ലേസര്‍ ശസ്ത്രക്രിയയിലൂടെ അക്വസ് ദ്രവത്തിന്റെ പുനരാഗിരണം സാധാരണ ഗതിയിലാക്കാന്‍ കഴിയും. അതിനാല്‍ ഗ്ലോക്കോമ ലേസര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.

കണ്ണുനീരിലെ ഏത് എൻസൈമാണ് രോഗാണുക്കളെ നശിപ്പിക്കുന്നത് ?
കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ട്ടപ്പെടുന്ന രോഗാവസ്ഥ ?
കെരാറ്റോ പ്ലാസ്റ്റി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?