App Logo

No.1 PSC Learning App

1M+ Downloads
ഉപയുക്തത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്?

Aറൂബിൾസ്

Bപോയിന്റ്സ്

Cയൂട്ടിൽസ്

Dക്രെഡിറ്റ്‌സ്

Answer:

C. യൂട്ടിൽസ്

Read Explanation:

ഉപയുക്തത (Utility)

  • ഒരു വസ്തു ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയെ ഉപയുക്തത (Utility) എന്നാണ് പറയുന്നത്.

  • ഈ ഉപയുക്തതയെ നമുക്ക് യൂട്ടിൽസ് (Utils) എന്ന യൂണിറ്റ് ഉപയോഗിച്ച് അളക്കാം.

  • സാധന സേവനങ്ങളുടെ ഉപഭോഗത്തിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തിയെ എണ്ണൽസംഖ്യ ഉപയോഗിച്ച് തിട്ടപ്പെടുത്താൻ കഴിയുമെന്ന് കാർഡിനൽ ഉപയുക്തതാവാദത്തിൽ (Cardinal Utility Theory) പറയുന്നു.

  • ഉപയുക്തതയിൽ വരുന്ന മാറ്റം സാധനസേവനങ്ങളുടെ തിരഞ്ഞെടുപ്പിനെയും ഉപഭോഗത്തെയും സ്വാധീനിക്കാം.

  • നിശ്ചിത സമയത്ത് ഒരു വസ്തു തുടർച്ചയായി ഉപഭോഗം നടത്തുമ്പോൾ ഉപയുക്തതയിൽ വരുന്ന മാറ്റം അറിയണമെങ്കിൽ ഉപയുക്തതയുടെ അളവുകളെപ്പറ്റി അറിയേണ്ടതുണ്ട്. .


Related Questions:

ദേശീയ ഉപഭോക്തൃദിനം ഇന്ത്യയിൽ ആചരിക്കുന്നത് ഏത് ദിവസം ?
AGMARK ഏത് തരത്തിലുള്ള ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഉപയോഗിക്കുന്നു?
ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ സംഘടനയായ കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ സ്ഥലം ഏതാണ്?
GST-യുടെ മുഖ്യ ലക്ഷ്യം എന്താണ്?
ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെ GST ഇന്ത്യയിൽ കൊണ്ടുവന്നു?