Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ കേന്ദ്ര ഭാഗത്ത് ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിന്റെ മൂല്യം എത്രയാണ് ?

A10

B9.8

C4.9

D0

Answer:

D. 0

Read Explanation:

ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (Acceleration due to Gravity):

  • ഗുരുത്വാകർഷണ ബലം മൂലം ഒരു വസ്തു നേടുന്ന ത്വരണത്തെയാണ് ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) എന്ന് പറയുന്നത്. 
  • സമുദ്രനിരപ്പിൽ ഭൂമിയുടെ ഉപരിതലത്തിൽ g യുടെ സ്റ്റാൻഡേർഡ് മൂല്യം 9.8 m/s2 ആണ്. 
  • ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) യുടെ സൂത്രവാക്യം, 

g = GM/ r2  

  • G = യൂണിവേഴ്സൽ ഗ്രാവിറ്റേഷൻ കോൺസ്റ്റന്റ് (6.67×10-11 Nm2/kg2)
  • M = ഭൂമിയുടെ പിണ്ഡം
  • r = ഭൂമിയുടെ ആരം


           വസ്തുവിന്റെ മാസ്, ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തെ സ്വാധീനിക്കുന്നില്ല. അതിനാൽ, വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് മാറ്റം ഒന്നും തന്നെ സംഭവിക്കുന്നില്ല. 

  • ഒരു വസ്തുവിനുമേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴാണ്.
  • ഭൂമി ഒരു ഒത്ത ഗോളമല്ല, അതിനാൽ അതിൻ്റെ ഉപരിതലത്തിൽ എല്ലായിടത്തും ആരം ഒരുപോലെയല്ല. ധ്രുവങ്ങളിൽ ആരം ഏറ്റവും കുറവും, ഭൂമധ്യരേഖയിൽ പരമാവധിയുമാണ്.
  • ഗുരുത്വാകർഷണം മൂലമുള്ള ത്വരണം ധ്രുവങ്ങളിൽ പരമാവധി ആയിരിക്കും, കാരണം ഭൂമിയുടെ ഉപരിതലവും, കേന്ദ്രവും തമ്മിലുള്ള ദൂരം എറ്റവൂം കുറവ് ധ്രുവങ്ങളിലാണ്.
  • ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്.



Related Questions:

കാണ്ടാമൃഗങ്ങൾക്ക് .........................ന് മുകളിലുള്ള ശബ്ദം കേൾക്കാൻ സാധിക്കുന്നു.
വസ്തുവിന്റെ ഇരുവശങ്ങളിലൊന്നിലേക്കുള്ള പരമാവധ സ്ഥാനാന്തരത്തെയാണ് ...................... എന്നു പറയുന്നത്.
ഒരു NOT ഗേറ്റിന് എത്ര ഇൻപുട്ടുകളും ഔട്ട്പുട്ടുകളുമാണ് സാധാരണയായി ഉണ്ടാകുന്നത്?
What is the product of the mass of the body and its velocity called as?
ഒരു കാന്തത്തിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന അഗ്രഭാഗങ്ങളെ എന്താണ് വിളിക്കുന്നത്?