അന്തരീക്ഷത്തിലെ കണികകളുടെ സാന്ദ്രത, വായു മലിനീകരണം തുടങ്ങിയവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് നെഫലോമീറ്റർ.
ടിൻഡൽ പ്രഭാവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. പ്രകാശത്തിന്റെ വിസരണത്തിന്റെ തീവ്രത അളക്കുന്നതിലൂടെ കണികകളുടെ എണ്ണവും വലുപ്പവും നിർണ്ണയിക്കാൻ സാധിക്കുന്നു.