• മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് - റിട്ടുകൾ
• നിയമവിരുദ്ധമായോ , നീതിരഹിതമായോ തടവിൽ വച്ചട്ടുള്ള ആരെയും സ്വതന്ത്രമാക്കി കോടതി മുൻപാകെ ഹാജരാക്കാൻ നിർദേശിക്കുന്ന റിട്ട് - ഹേബിയസ് കോർപസ്
• ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ സ്വന്തം കർത്തവ്യം നിർവഹിക്കാൻ അനുശാസിക്കുന്ന റിട്ട് - മാൻഡമസ്
• ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് - കോവാറൻറോ
• ഒരു കീഴ്ക്കോടതി അതിന്റെ അധികാര പരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ ചെയ്യുന്നതിനെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട് - പ്രൊഹിബിഷൻ
• ഒരു കേസ് കീഴ്ക്കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തര വിടുന്ന റിട്ട് - സെർഷ്യററി