App Logo

No.1 PSC Learning App

1M+ Downloads
എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

Aമിശ്ര സമ്പദ്‌വ്യവസ്ഥ

Bമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Cഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Dസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Answer:

D. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Read Explanation:

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ (Socialist Economy)

  • ഉല്‍പ്പാദനഘടകങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിലോ സമു ഹത്തിലോ നിക്ഷിപ്തമായിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ്‌ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ.

  • സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതയാണ്.

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയിൽ സര്‍ക്കാര്‍ നിയ്യന്തണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആസുത്രണ വിഭാഗമാണ് ഇവ തീരുമാനിക്കുന്നത് :

  • എന്ത് ഉൽപാദിപ്പിക്കണം ?
  • എങ്ങനെ ഉൽപാദിപ്പിക്കണം ?
  • ആർക്ക് വേണ്ടി ഉൽപാദിപ്പിക്കണം?

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ കേന്ദ്രീകൃതമായ ആസൂത്രിത സമ്പദ് വ്യവസ്ഥ (Centrally Planned Economy) എന്ന പേരിലും അറിയപ്പെടുന്നു.

 


Related Questions:

ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ് ?
പാരമ്പര്യ സ്വത്തു കൈമാറ്റരീതി ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്?
In which economy decisions are taken on the basis of price mechanism ?

മിശ്ര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും ചില സവിശേഷതകൾ ഉൾക്കൊള്ളിച്ചുള്ള സമ്പദ്‌വ്യവസ്ഥ.

2.ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ 

3.സ്വകാര്യ സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക നിയന്ത്രണവും ഒരു പോലെ നില നിൽക്കുന്നൂ.

4.ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ മാത്രം നിലനിൽക്കുന്നു.

 

മിശ്ര സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് --------------------------ഉപയോഗിച്ചാണ്?