Challenger App

No.1 PSC Learning App

1M+ Downloads
പ്രസ്ബയോപിയ എന്ന നേത്രവൈകല്യം പരിഹരിക്കാൻ ഏതു തരം ലെൻസുള്ള കണ്ണട ഉപയോഗിക്കണം ?

Aകോൺകേവ് ലെൻസ്

Bസിലിണ്ടിക്കൽ ലെൻസ്

Cബൈ ഫോക്കൽ ലെൻസ്

Dകോൺവെക്സ് ലെൻസ്

Answer:

C. ബൈ ഫോക്കൽ ലെൻസ്

Read Explanation:

മയോപിയ ശരിയാക്കാൻ:

  • മയോപിയ / ഹൃസ്വ ദൃഷ്ടി പരിഹരിക്കുന്നതിന്, കണ്ണടകളുടെയോ, കോൺടാക്റ്റ് ലെൻസുകളുടെയോ രൂപത്തിൽ, കണ്ണിന് മുന്നിൽ ഒരു കോൺകേവ് ലെൻസ് ഉപയോഗിക്കുന്നു.
  • കോൺകേവ് ലെൻസിനെ 'വിവ്രജന ലെൻസ് / Diverging lens' എന്നും അറിയപ്പെടുന്നു  

ഹൈപ്പർമെട്രോപിയ ശരിയാക്കാൻ:

  • ഹൈപർ മെട്രോപിയ / ദീർഘ ദൃഷ്ടി പരിഹരിക്കുന്നതിനായി  കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു.
  • കോൺവെക്സ് ലെൻസിനെ 'സംവ്രജന ലെൻസ് / Converging lens' എന്നും അറിയപ്പെടുന്നു. 

ആസ്റ്റിഗ്മാറ്റിസം ശരിയാക്കാൻ:

  • ആസ്റ്റിഗ്മാറ്റിസം പരിഹരിക്കുന്നതിനായി, വ്യത്യസ്ത മെറിഡിയനുകളിൽ, വ്യത്യസ്ത ശക്തികളുള്ള സിലിണ്ടർ ലെൻസുകൾ ഉപയോഗിക്കുന്നു.  
  • ലെൻസിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ശക്തികളുള്ള ടോറിക് ലെൻസുകൾ ഉപയോഗിച്ചും, ആസ്റ്റിഗ്മാറ്റിസം ശരിയാക്കാം.

തിമിരം ശെരിയാക്കാൻ:

  • തിമിരത്തിനുള്ള ഏറ്റവും സാധാരണമായ ചികിത്സാ രീതി, ശസ്ത്രക്രിയയാണ്.

പ്രെസ്ബയോപിയ ശെരിയാക്കാൻ:

  • പ്രെസ്ബയോപിയ, മയോപിയ അല്ലെങ്കിൽ, ഹൈപ്പർമെട്രോപിയയുമായി ചേർന്ന് കാണപ്പെടുന്നു.
  • പ്രെസ്ബയോപിയ പരിഹരിക്കാൻ ബൈഫോക്കൽ ലെൻസുകൾ ആവശ്യമായി വരുന്നു.
  • അതായത്, കണ്ണടയുടെ മുകളിലും, താഴെയുമായി യഥാക്രമം, കോൺകേവ് അല്ലെങ്കിൽ കോൺവെക്സ് ലെൻസുകൾ ഉപയോഗിക്കുന്നു.

Related Questions:

The colours that appear in the Spectrum of sunlight
Angle between incident ray and normal ray is called angle of
പോപ്പുലേഷൻ ഇൻവേർഷൻ സാധ്യമാക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
കടൽ നീല നിറത്തിൽ കാണപ്പെടാൻ ഉള്ള കാരണം?

താഴെ പറയുന്നവയിൽ വിവിധ ഉപകരണങ്ങളിൽ നിന്നുള്ള തരംഗമുഖങ്ങളിൽ ശരിയായവ ഏത് ?

  1. സമതല ദർപ്പണം - സമതല തരംഗമുഖം 
  2. കോൺകേവ് ദർപ്പണം - സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം 
  3. കോൺവെക്സ് ദർപ്പണം - വിവ്വ്രജിക്കുന്ന ഗോളീയ തരംഗമുഖം 
  4. പ്രിസം -രേഖ തരംഗമുഖം