ഗുജറാത്തിലെ കച്ച് മേഖലയിൽ ലംബയിൽ സ്ഥിതി ചെയ്യുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഏതുതരം വൈദ്യുതോർജ്ജ നിലയമാണ് :
Aസൗരോർജ നിലയം
Bവാതോർജ നിലയം
Cആണവ വൈദ്യുത നിലയം
Dതാപ വൈദ്യുത നിലയം
Answer:
B. വാതോർജ നിലയം
Read Explanation:
വാതോര്‍ജം
തികച്ചും മാലിന്യമുക്തവും പുനസ്ഥാപനശേഷിയുള്ളതുംമായ ഊർജ്ജ സ്രോതസ്സാണ് വാതോര്‍ജം.
വീശുന്ന കരറ്റിനെ ഊർജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന സാങ്കേതികത തികച്ചും ലളിതമാണ്.
കാറ്റിലെ ഗതികോര്‍ജത്തെ ടർബൈനുകളുടെ സഹായത്തോടെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നു.
സ്ഥിരവാതവ്യവസ്ഥിതികളായ വാണിജ്യവാതങ്ങളും പശ്ചിമവാതങ്ങളും മണ്‍സുണ്‍പോലുള്ള കാലിക വാതങ്ങളും ഊർജ്ജ ഉറവിടങ്ങളായി ഉപയോഗ പ്പെടുത്തുന്നു.
കുടാതെ പ്രാദേശികവാതങ്ങള്‍, കടല്‍ കാറ്റു, കരക്കാറ്റ് എന്നിവയും വൈദ്യൂതോല്‍പ്പാദനത്തിന് ഉപയോഗപ്പെടുത്തുന്നു.
രാജ്യത്തിന്റെ ആകെ വാതോര്‍ജ ഉല്‍പ്പാദനശേഷി 50000 മെഗാവാട്ടിലും ഏറെയാണ്.
ഇതില്‍ നാലിലൊരു ഭാഗം ഇതിനോടകം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.
രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളില്‍ വാതോര്‍ജത്തിന് അനുഗുണമായ സാഹചര്യങ്ങൾ ഉണ്ട്.
ഗുജറാത്തിലെ കച്ച് മേഖലയില്‍ ലംബയില്‍ സ്ഥിതിചെയ്യുന്ന വാതോര്‍ജനിലയം ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. മറ്റൊരു വാതോര്‍ജനിലയം തമിഴ്നാട്ടിലെ തുത്തുക്കുടിയില്‍ സ്ഥിതിചെയ്യുന്നു.