App Logo

No.1 PSC Learning App

1M+ Downloads
കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കുമ്പോഴോ ഏതെങ്കിലും വസ്തു‌ക്കൾ കണ്ണിനുനേരെ വരുമ്പോഴോ നാം കണ്ണുചിമ്മുന്നത് ഏത് തരം റിഫ്ളക്സസ് പ്രവർത്തനമാണ്?

Aസ്പൈനൽ റിഫ്ലെക്സ്

Bസെറിബ്രൽ റിഫ്ലെക്സ്

Cക്രാനിയൽ റിഫ്ലെക്സ്

Dഇവയൊന്നുമല്ല

Answer:

B. സെറിബ്രൽ റിഫ്ലെക്സ്

Read Explanation:

റിഫ്ളക്‌സ് പ്രവർത്തനങ്ങൾ

  • നമ്മുടെ ഇച്ഛാനുസരണമല്ലാതെ, ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്‌മികമായി നടക്കുന്ന പ്രതികരണങ്ങളാണ് റിഫ്ളക്‌സ് പ്രവർത്തനങ്ങൾ (Reflex actions).
  • ഈ പ്രതികരണങ്ങൾ ബോധപൂർവമല്ല സംഭവിക്കുന്നത്.
  • റിഫ്ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാരപാതയാണ് റിഫ്ളക്‌സ് ആർക് (Reflex arc).
  • പ്രധാനമായും സുഷുമ്‌നയാണ് റിഫ്ളക്സസ് പ്രവർത്തനത്തിൻ്റെ കേന്ദ്രമായി വർത്തിക്കുന്നത്.
  • ഇത്തരം റിഫ്ളക്‌സുകളാണ് സ്പൈനൽ റിഫ്ളക്സുകൾ.
  • എന്നാൽ എല്ലാ റിഫ്ളക്‌സുകളും സുഷുമ്നയുടെ നിയന്ത്രണത്തിലല്ല.
  • കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കുമ്പോഴോ ഏതെങ്കിലും വസ്തു‌ക്കൾ കണ്ണിനുനേരെ വരുമ്പോഴോ കണ്ണുചിമ്മുന്നത്   ഒരു റിഫ്ളക്സസ് പ്രവർത്തനം തന്നെയാണ്.
  • സെറിബ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഇത്തരം റിഫ്ളക്സാണ് സെറിബ്രൽ റിഫ്ളക്‌സ് (Cerebral reflex)

Related Questions:

ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?

ആന്തരകർണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ്
  2. എൻഡോലിംഫ്, പെരിലിംഫ് എന്നീ ദ്രാവകങ്ങൾ ആന്തരകർണത്തിൽ നിറഞ്ഞിരിക്കുന്നു
    മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ചസ് എത്ര പാളികളാണ് ?
    മെഡുല്ല ഒബ്ലോംഗേറ്റ ഇവയിൽ ഏതിന്റെ ഭാഗമാണ്?
    ഹൃദയസ്പന്ദനവും , ശ്വാസോച്ഛ്വാസം എന്നി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്ക ഭാഗം ?