App Logo

No.1 PSC Learning App

1M+ Downloads
സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു പോകുന്ന ട്രെയിൻ ഏതുതരം പ്രവേഗമാണ് ?

Aസമപ്രവേഗം

Bഅസമപ്രവേഗം

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

B. അസമപ്രവേഗം

Read Explanation:

  • വേഗം  - യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരം 
  • പ്രവേഗം - യൂണിറ്റ് സമായത്തിലുണ്ടായ സ്ഥാനാന്തരം 
  • സ്ഥാനാന്തരത്തിന്റെ ചിഹ്നമനുസരിച്ച് പ്രവേഗം പോസിറ്റീവോ നെഗറ്റീവോ ആവാം . സ്ഥാനാന്തരം പൂജ്യം ആയാൽ പ്രവേഗവും പൂജ്യമാവും 
  • സമവേഗം - ചലനത്തിലുള്ള ഒരു വസ്തു തുല്യമായ ഇടവേളകളിൽ തുല്യദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗത്തെ പറയുന്നത് 
  • വേഗം ,ദിശ എന്നിവയിൽ ഏതെങ്കിലും ഒന്ന് മാറിയാൽ വസ്തുവിന്റെ പ്രവേഗം അസമ പ്രവേഗമായിരിക്കും 
  • ഉദാ : സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് നീങ്ങുന്ന ട്രെയിൻ 
  • ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യസമയ ഇടവേളകളിൽ തുല്യമായിരിക്കുകയും ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തു സമപ്രവേഗത്തിലായിരിക്കും 
  • ഉദാ : പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്നത് 

Related Questions:

മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്
വാഹനത്തിൻ്റെ വേഗം അളക്കുന്ന ഉപകരണം?
സ്ഥാനാന്തരത്തിൻ്റെ യൂണിറ്റ് ഏത് ?
പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകൾ :
ത്വരണം ഒരു _____ അളവാണ് .