App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം ?

Aപുന്നപ്ര - വയലാർ സമരം

Bവിമോചന സമരം

Cകയ്യൂർ സമരം

Dഉത്തരവാദ ഭരണ പ്രക്ഷോഭം

Answer:

B. വിമോചന സമരം

Read Explanation:

വിമോചനസമരം

  • കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം.
  • സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷികബന്ധ ബില്ലും ഈ സമരത്തിനു വഴിയൊരുക്കി
  • എങ്കിലും വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരി നടത്തിയ വിദ്യാഭ്യാസ ബില്ലിനോട് എതിർപ്പാണ് സമരത്തിൻറെ പ്രധാന കാരണം ആയിരുന്നത്.
  • ഭാരത കേസരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്നത്ത് പത്മനാഭൻ ആണ് വിമോചന സമരത്തിന് നേതൃത്വം നൽകിയത്.
  • സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ അദ്ദേഹം ജീവശിഖ ജാഥ നയിക്കുകയുണ്ടായി.
  • വിമോചന സമരത്തെ തുടർന്ന് കേരളത്തിലെ ഒന്നാം മന്ത്രിസഭ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു.
  • 356 ആം വകുപ്പ് പ്രകാരമാണ് ഒന്നാം മന്ത്രിസഭ പിരിച്ചു വിട്ടത്.
  • 'വിമോചനസമരം' എന്ന വാക്കിൻറെ ഉപജ്ഞാതാവ് പനമ്പള്ളി ഗോവിന്ദമേനോൻ ആണ്

 


Related Questions:

അമരാവതി സമരം നടന്ന വർഷം ?
The Kerala Land Reforms Act, aimed at the abolition of landlordism, was first passed in?
കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിലെ നാല് താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ട് കൊടുത്തിരുന്നു. അതിൽ ഒരെണ്ണം താഴെ പറയുന്നു. ഏത്?
ചാലിയാർ പ്രക്ഷോഭത്തോടനുബന്ധിച്ച് റിലേ നിരാഹാരസത്യാഗ്രഹം ആരംഭിച്ചത് ?
ഗ്വാളിയാർ റയോൺ ഫാക്ടറി പൂർണ്ണമായും അടച്ചുപൂട്ടിയ വർഷം ?