മംഗോളിയൻ സാമ്രാജ്യത്തിൻറെ നേതാവായ ചെങ്കിസ്ഖാൻറെ ഭരണ തലസ്ഥാനം ഏതായിരുന്നു ?
Aബെയ്ജിങ്
Bമോസ്കോ
Cസൈബീരിയയിലെ കാറക്കോറം
Dടിബറ്റ്
Answer:
C. സൈബീരിയയിലെ കാറക്കോറം
Read Explanation:
മംഗോളിയൻ സാമ്രാജ്യം
- മധ്യേഷ്യയിൽ റഷ്യക്കും ചൈനയ്ക്കും ഇടയിലുള്ള പ്രദേശമാണ് മംഗോളിയ
- വിശാലമായ പുൽമേടുകളും മരുഭൂമിയും പർവതങ്ങള നിറഞ്ഞ പ്രദേശമാണിത്.
- വേനൽക്കാലത്ത് ഉയർന്ന ചൂടും തണുപ്പു കാലത്ത് അതിശൈത്യവുമാണ് മംഗോളിയയിലെ കാലാവസ്ഥ
- നാടോടികളെപ്പോലെ കൂടാരങ്ങളിലാണ് അവർ കഴിഞ്ഞിരുന്നത്.
ചെങ്കിസ്ഖാൻ
- കുതിരപ്പുറത്ത് നാടു ചുറ്റി വിവിധ മംഗോളിയൻ ഗോത്രങ്ങളെ ഒന്നിപ്പിച്ച് മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത് ചെങ്കിസ്ഖാനാണ്.
- തെമുചിൻ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ നാമം
- വടക്ക് കിഴക്കൻ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി
- ചെങ്കിസ്ഖാന്റെ ഭരണകേന്ദ്രം സൈബീരിയയിലെ ഒനോൺ നദീതീരത്തുള്ള കാറക്കോറമായിരുന്നു
- ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി.
- കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം (കൊറിയർ) നടപ്പിലാക്കിയ ഭരണാധികാരി : ചെങ്കിസ്ഖാൻ
- ചെങ്കിസ് ഖാന്റെ കൊറിയർ സംവിധാനം വേഗമേറിയതും ഫലപ്രദവുമായിരുന്നു.
- സാമ്രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളെ ഭരണ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിന്, ഈ സമ്പ്രദായം സഹായകമായി
ചെങ്കിസ്ഖാനും ഇന്ത്യയും :
- മംഗോളിയ സാമ്രാജ്യത്തിന്റെ അധിപനും,മറ്റ് സാമ്രാജ്യങ്ങളുടെ പേടിസ്വപ്നവുമായിരുന്ന ചെങ്കിസ്ഖാൻ 1221ൽ ഇന്ത്യയിൽ ആക്രമണം നടത്തുമ്പോൾ ഇൽത്തുമിഷായിരുന്നു ഡൽഹി സുൽത്താൻ.
- 1221-ലെ സിന്ധു യുദ്ധത്തിൽ ചെങ്കിസ്ഖാനോട് പരാജയപ്പെട്ട ശേഷം, ഖ്വാരസ്ംഷാ ജലാൽ അദ്-ദിൻ മിംഗ്ബർനു എന്ന ഭരണാധികാരി പഞ്ചാബ് മേഖലയിലേക്ക് രക്ഷപ്പെട്ടു.
- ഖ്വാരസ്ംഷാ ജലാൽ അദ്-ദിൻ മിംഗ്ബർനു ഇൽത്തുമിഷിനോട് രാഷ്ട്രീയ അഭയം ചോദിച്ചുവെങ്കിലും,ചെങ്കിസ്ഖാൻ്റെ പ്രീതി നിലനിർത്തിയില്ലെങ്കിൽ സംഭവിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഇൽത്തുമിഷ് ബോധവാനായിരുന്നു.
- അതിനാൽ ഇൽത്തുമിഷ് ജലാൽ അദ്-ദിൻ മിംഗ്ബർനുവിന് രാഷ്ട്രീയ അഭയം നിഷേധിച്ചു.
- ഇൽത്തുമിഷിൻ്റെ നയതന്ത്രപരമായ ഈ സമീപനത്താലാണ് ചെങ്കിസ്ഥാൻ ഇന്ത്യ ആക്രമിച്ച് കീഴ്പ്പെടുത്താതെ,മധ്യേഷ്യയുടെ മറ്റ് പ്രദേശങ്ങളിലേക്ക് തന്റെ ആക്രമണം വ്യാപിപ്പിച്ചത് എന്ന് അനുമാനിക്കപ്പെടുന്നു.