മധ്യകാല ലോകത്തെ പ്രധാന വാണിജ്യ പാതകൾ
മധ്യകാല ലോകത്ത് പ്രധാന രണ്ടു വാണിജ്യപാതകളായിരുന്നു ഉണ്ടായിരുന്നത്:
പട്ടുതുണിപ്പാത(SILK ROUTE)
- ചൈന മുതൽ യൂറോപ്പ് വരെ വ്യാപിച്ചിരുന്ന കരമാർഗമുള്ള വാണിജ്യപാത
- കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന ഈ വാണിജ്യപാതയ്ക്ക് ഏകദേശം 6000 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്നു.
- ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, പേർഷ്യ, യൂറോപ്പ്, ആഫ്രിക്കയുടെ
വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വാണിജ്യ-സാംസ്കാരികവൈജ്ഞാനിക വളർച്ചയ്ക്ക് പട്ടുതുണിപ്പാതയും പാതയിലെ വിശ്രമകേന്ദ്രങ്ങളായ സരായികളും പ്രധാന പങ്കുവഹിക്കുകയുണ്ടായി
സുഗന്ധവ്യഞ്ജനപാത (Spice Route)
- കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന സമുദ്രപാതകളുടെ ഒരു ശൃംഖലയാണ്
- ജപ്പാൻ്റെ തീരം, ചൈന, ഇന്തോ-നേഷ്യ, ഇന്ത്യ, ശ്രീലങ്ക, മധ്യേഷ്യ എന്നീ പ്രദേശങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്.
- ഈ പാതയിലെ പ്രധാന കൈമാറ്റവസ്‌തു സുഗന്ധവ്യഞ്ജനങ്ങളായിരുന്നു.