Challenger App

No.1 PSC Learning App

1M+ Downloads

ഋഗ്വേദകാലത്തിനുശേഷം പില്ക്കാലത്തുണ്ടായ മുഖ്യ നാണയം ഏത്

  1. ശതമാനം
  2. കൃഷ്ണലം

    Aഇവയെല്ലാം

    Bii മാത്രം

    Ci മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഋഗ്വേദകാലത്തിനുശേഷം പില്ക്കാലത്തുണ്ടായ മാറ്റങ്ങൾ

    • ഋഗ്വേദകാലത്തിനുശേഷം ആര്യന്മാരുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ജീവിതത്തിൽ അടിസ്ഥാനപരമായ പല മാറ്റങ്ങളും സംഭവിച്ചു. 

    • ആര്യന്മാർ ഉത്തരേന്ത്യ മുഴുവൻ അവരുടെ അധീശത്വത്തിൻ കീഴിൽ കൊണ്ടുവന്നു കഴിഞ്ഞിരുന്നു. 

    • അവരുടെ രാഷ്ട്രീയ സാംസ്ക്‌കാരിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രം പഞ്ചാബിൽനിന്നും ഗംഗാ സമതലത്തിലേക്കു നീങ്ങി. 

    • ആര്യന്മാർ അവരുടെ രാഷ്ട്രീയശക്തി നാനാഭാഗങ്ങളിലേക്കും വികസിപ്പിച്ചു; ഇതിൻ്റെ ഫലമായി ശക്തിമത്തായ പല പുതിയ രാജ്യങ്ങളും നിലവിൽവന്നു. 

    • ഈ കാലഘട്ടത്തിലെ പ്രധാന രാജ്യങ്ങൾ കൗരവരുടെ ഹസ്തിനപുരം, പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം, ഇക്ഷ്വാകുകളുടെ കോസലം, ബൃഹദ്രഥരുടെ മഗധം എന്നിവയാണ്. 

    • ഇവ കൂടാതെ കാശി, വിദേഹം, വത്സം മുതലായ ചെറുകിടരാജ്യങ്ങളും ഉണ്ടായിരുന്നു.

    • വിവിധ രാജ്യങ്ങളുടെ ആവിർഭാവത്തോടുകൂടി ആര്യന്മാരുടെയിടയിൽ സാമ്രാജ്യവികസനപ്രവണതകൾ ദൃശ്യമായി. 

    • രാഷ്ട്രീയാധീശത്വത്തിനുള്ള കിടമത്സരത്തിൽ അവർ ഏർപ്പെട്ടു. 

    • ഓരോ രാജാവിൻ്റെയും കർമ്മപദ്ധതിയിൽ സാമ്രാജ്യവികസനത്തിനു പ്രത്യേകസ്ഥാനം നല്കപ്പെട്ടു. 

    • മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്ന കുരുക്ഷേത്രയുദ്ധം സാമ്രാജ്യവികസനത്തിനു വേണ്ടിയുള്ള ഈ മത്സരപരമ്പരയുടെ നാടകീയപരകോടിയായി കണക്കാക്കാം.

    • സാമ്രാജ്യവികസനത്തെത്തുടർന്ന് രാഷ്ട്രീയഘടനയിലും ഭരണസംവിധാനത്തിലും ദൂരവ്യാപകഫലങ്ങളുളവാക്കുന്ന മാറ്റങ്ങൾ സംജാതമായി.

    • രാജാക്കന്മാർ ഋഗ്വേദകാലത്തേക്കാൾ കൂടുതൽ സ്വേച്ഛാധികാരികളായിത്തീർന്നു. 

    • 'സഭ'യും 'സമിതി'യും തുടർന്നു പ്രവർത്തിച്ചുകൊണ്ടിരുന്നതെങ്കിലും അവയ്ക്കു പണ്ടേപ്പോലെ രാജാധികാരത്തെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. 

    • ഉദ്യോഗസ്ഥന്മാരുടെ സംഖ്യക്രമാതീതമായി വർദ്ധിച്ചു. 

    • രാജശാസനങ്ങൾ നടപ്പാക്കുവാൻ രാജ്യത്തിൻ്റെ നാനാഭാഗങ്ങളിലും ഉദ്യോഗസ്ഥന്മാർ നിയോഗിക്കപ്പെട്ടു.

    • സാമൂഹ്യരംഗത്തുണ്ടായ വമ്പിച്ച വ്യതിയാനം ഗോത്രാടിസ്ഥാനത്തിലുള്ള വ്യവസ്ഥിതിയിൽനിന്നു ചാതുർവർണ്യത്തിലേക്കുള്ള പ്രയാണമാണ്. 

    • ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ തൊഴിലധിഷ്‌ഠിതമായ നാലു (വർണ്ണങ്ങൾ) ജാതികൾ നിലവിൽവന്നു. ജാതിവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമായി. 

    • ബഹുഭാര്യാത്വം പ്രഭുക്കന്മാരുടെ ഇടയിൽ കൂടുതൽ പ്രചാരത്തിൽ വന്നു.

    • ഋഗ്വേദത്തിലെ പ്രകൃതിദൈവങ്ങൾക്കു പുറമേ ശ്രീരാമൻ, ശ്രീകൃ ഷ്ണൻ എന്നീ പുരാണകഥാപുരുഷന്മാർക്കു പവിത്രത കല്പിച്ച് അവരെ ദൈവങ്ങളായി ആരാധിച്ചു തുടങ്ങി. 

    • വിഷ്ണു, ശിവൻ എന്നീ ദേവന്മാരുടെ ആരാധനയ്ക്കു കൂടുതൽ പ്രചാരം സിദ്ധിച്ചു. 

    • ദ്രാവിഡരുടെ ദുർഗ്ഗയെ ഹൈന്ദവ ദേവതമാരുടെ കൂട്ടത്തിൽ അണിനിരത്തി. 

    • കാലാന്തരത്തിൽ ഹിന്ദുമതത്തിൽ ആര്യചിന്തകളുടെയും ദ്രാവിഡാദർശങ്ങളുടെയും സമന്വയം നടന്നു.

    • ഈ കാലത്താണ് സന്ന്യാസം ഒരു മതാനുഷ്‌ഠാനമെന്ന നിലയിൽ സമാകർഷമായത്.

    • 'വർണ്ണാശ്രമധർമ്മ' വ്യവസ്ഥയനുസരിച്ച് മനുഷ്യ ജീവിതകാലം ചാതുർവർണ്യത്തെ ആസ്‌പദമാക്കി ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ നാലായി വിഭജിക്കപ്പെട്ടു

    • സാധനങ്ങൾ കൈമാറി ക്രയവിക്രയം ചെയ്യുന്ന വിനിമയസമ്പ്രദായത്തിനു പകരം നാണയവ്യവസ്ഥ നിലവിൽവന്നു. 

    • "നിഷ്കം', 'ശതമാനം', 'കൃഷ്ണലം' എന്നിവയായിരുന്നു മുഖ്യ നാണയങ്ങൾ. 


    Related Questions:

    മധ്യദേശം അഥവാ ആധുനിക ഉത്തർപ്രദേശാണ് ആര്യൻമാരുടെ സ്വന്തം നാട് എന്ന് അഭിപ്രായപ്പെട്ടത് ?
    ഏറ്റവും ചെറിയ ഉപനിഷത്ത് ഏത് ?
    ഏറ്റവും വലിയ പുരാണം :
    വേദങ്ങളെ ................... എന്നറിയപ്പെടുന്നു.
    ഉപനിഷത്തുക്കളെ ................ എന്നും പറയപ്പെടുന്നു.