App Logo

No.1 PSC Learning App

1M+ Downloads
ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നെപ്പോളിയൻ സ്ഥാപിച്ച 'സിങ്കിംഗ് ഫണ്ടി'ൻ്റെ ഉദ്ദേശ്യം എന്തായിരുന്നു?

Aഅടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന്

Bസൈനിക പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിന്

Cപൊതു കടം കുറയ്ക്കുന്നതിന്

Dഇവയൊന്നുമല്ല

Answer:

C. പൊതു കടം കുറയ്ക്കുന്നതിന്

Read Explanation:

നെപ്പോളിയന്റെ ഭരണ പരിഷ്കാരങ്ങൾ :

  • 1799 ൽ നെപ്പോളിയൻ  ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്തു.
  • ഒരു ഏകാധിപതിയായിരുന്നെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
  • ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യങ്ങളുമായിരുന്നു ഈ പരിഷ്കാരങ്ങൾക്ക് പ്രചോദനമായത്

പ്രധാന പരിഷ്കാരങ്ങൾ :

  • കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  • പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
  • ഗതാഗതപുരോഗതിക്കായി നിരവധി റോഡുകൾ നിർമിച്ചു.
  • പുരോഹിതന്മാരുടെമേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി.
  • സാമ്പത്തികപ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.
  • നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.

Related Questions:

ഫ്രഞ്ച് വിപ്ലവം പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച പ്രശസ്ത നോവൽ ഏത് ?
On ____________, a state prison on the east side of Paris, known as the Bastille, was attacked by an angry and aggressive mob.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ പുനഃസൃഷ്ടിക്കുക എന്നത് ഏത് വിപ്ലവത്തിൻ്റെ ലക്ഷ്യമായിരുന്നു ?

ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?

1.ഏകാധിപത്യം,

2.ധൂര്‍ത്ത്

3.ജനാധിപത്യം

4.ആഡംബര ജീവിതം

നെപ്പോളിയൻ ഡയറക്ടറിയെ അട്ടിമറിച്ച് അധികാരം സ്ഥാപിച്ച ശേഷം നിലവിൽ വന്ന ഭരണ സംവിധാനം ഏതാണ്?