Challenger App

No.1 PSC Learning App

1M+ Downloads

ശാസ്ത്രരംഗത്ത് ഹോമി ജഹാംഗിര്‍ ഭാഭയുടെ പങ്ക് എന്തെല്ലാമായിരുന്നു?

  1. ശാസ്ത്ര വ്യവസായ ഗവേഷണ സമിതിയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി.
  2. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് നിലവിൽ വരുവാൻ മുഖ്യപങ്കുവഹിച്ചു
  3. ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയ൪മാന്‍.

    A1, 2 എന്നിവ

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഹോമി ജഹാംഗീർ ഭാഭാ

    • ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ്
    • ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ
    • ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം - 1948
    • ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ സ്ഥാപക ഡയറക്ടർ (1945)

    • 1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്ത വ്യക്തി.
    • 1951-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി.
    • 1954-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

    • 1955-ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ജനീവയിൽ നടന്ന ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 
    • 1966-ൽ യൂറോപ്പിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.

    ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ

    • ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
    • 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്
    • 1957-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്  സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചത്
    • 1966-ൽ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
    • ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ആണവ ഗവേഷണ കേന്ദ്രം ആണിത് 
    • ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് - ട്രോംബെ

    Related Questions:

    പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജത്തിന്റെ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ നോഡൽ ഏജൻസി ?
    സാധാരണയായി കാർബൺ ഫുട്ട് പ്രിന്റ് എത്ര വർഷത്തേക്കാണ് കണക്കാക്കാറുള്ളത്?
    Islets of langerhans are related to which of the following?
    Which is country's largest refiner and retailer in public sector?
    നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ (NATMO) സ്ഥാപിതമായത് ഏത് വർഷം ?