പുരാതന ഗ്രീസിലെ പ്രധാന അധിവാസ കേന്ദ്രങ്ങൾ എന്തായിരുന്നു?
Aനഗരങ്ങൾ
Bഗ്രാമങ്ങൾ
Cകോട്ടകൾ
Dതീരദേശങ്ങൾ
Answer:
B. ഗ്രാമങ്ങൾ
Read Explanation:
ഗ്രീക്ക് നഗരരാഷ്ട്രങ്ങൾ
പുരാതന ഗ്രീസിൽ ഗ്രാമങ്ങളായിരുന്നു പ്രധാന അധിവാസ കേന്ദ്രങ്ങൾ.
കൃഷിയും കച്ചവടവും വികസിച്ചതോടെ നഗരങ്ങൾ രൂപം കൊണ്ടു.
കാലക്രമേണ ഒരു നഗരവും ചുറ്റുമുള്ള കുറെ ഗ്രാമങ്ങളും ഒത്തുചേർന്ന് നഗര രാഷ്ട്രങ്ങളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങി.
ഈ നഗര രാഷ്ട്രങ്ങൾ പോളിസ് (Polis) എന്നാണ് അറിയപ്പെട്ടിരുന്നത്.
കടലുകളോ ഉയർന്ന പർവ്വതങ്ങളോ പുരാതന ഗ്രീസിലെ ഈ നഗര രാഷ്ട്രങ്ങളെ തമ്മിൽ വേർതിരിച്ചിരുന്നു.
അതിനാൽ ഓരോ നഗര രാഷ്ട്രവും ഒറ്റപ്പെട്ട നിലയിലായിരുന്നു.
ഇക്കാരണത്താൽ ഒരു പൊതു ഭരണസംവിധാനം പുരാതന ഗ്രീസിൽ ഉണ്ടായിരുന്നില്ല.
ഗ്രീസിലെ പ്രധാന നഗര രാഷ്ട്രങ്ങൾ ആയിരുന്നു ഏതൻസും സ്പാർട്ടയും.