Challenger App

No.1 PSC Learning App

1M+ Downloads
താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം എന്തായിരിക്കും ?

Aകുറവായിരിക്കും

Bകൂടുതലായിരിക്കും

Cഒന്നും സംഭവിക്കുന്നില്ല

Dഇതൊന്നുമല്ല

Answer:

A. കുറവായിരിക്കും

Read Explanation:

  • ത്രഷോൾഡ് എനർജി -  ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജം 

  • താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം കുറവായിരിക്കും 

  • ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം കുറഞ്ഞാൽ പുരോ -പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് കുറയും 

  • പുരോപ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ  അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം 
  • പശ്ചാത്പ്രവർത്തനം - ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 
  • പുരോ -പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് വളരെ കുറഞ്ഞു പോയാൽ വ്യൂഹം സംതുലനാവസ്ഥ പ്രാപിക്കാൻ എടുക്കുന്ന സമയം കൂടും 

Related Questions:

ഒരു ഉഭയദിശാപ്രവർത്തനത്തിൽ അഭികാര- ഉൽപ്പന്ന ഭാഗത്തിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനത്തിൽ മർദ്ദത്തിന് സന്തുലനാവസ്ഥയിലുള്ള സ്വാധീനം എന്താണ് ?
ഹേബർ പ്രകിയയിൽ ഉന്നത മർദ്ദത്തിനും (200 atm) 450 °C താപനിലയിലും നൈട്രജനും ഹൈഡ്രജനും 1:3 അനുപാതത്തിൽ സംയോജിപ്പിച്ച് നിർമിക്കുന്നത് ?
ഉൽപ്പന്നങ്ങൾ അഭികാരങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു ?
സംതുലനാവസ്ഥയിൽ മാത്രം സാധ്യമായ വ്യൂഹം ഏതാണ് ?
ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന വ്യൂഹത്തിന്റെ മർദം കുറയ്ച്ചാൽ എന്ത് സംഭവിക്കുന്നു ?