App Logo

No.1 PSC Learning App

1M+ Downloads
ഒരു ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരക - ഉൽപ്പന്ന ഭാഗങ്ങളിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളിൽ മർദ്ദനത്തിന് സംതുലനാവസ്ഥയിൽ എന്തു മാറ്റമുണ്ടാകും?

Aയാതൊരു സ്വാധീനവുമുണ്ടാകുന്നില്ല.

Bസ്വാധീനമുണ്ടാകുന്നു

Cരണ്ടും ശരിയാണ്

Dഇതൊന്നുമല്ല

Answer:

A. യാതൊരു സ്വാധീനവുമുണ്ടാകുന്നില്ല.

Read Explanation:

  • അഭികാരകങ്ങൾ - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന വസ്തുക്കൾ 

  • ഉൽപ്പന്നങ്ങൾ - ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന വസ്തുക്കൾ 

  • ഉഭയദിശാപ്രവർത്തനങ്ങൾ - ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ 

  • പശ്ചാത്പ്രവർത്തനം - ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 

  • പുരോപ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ  അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം 

  • ഏകദിശാപ്രവർത്തനം - അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങളാവുകയും എന്നാൽ ഇതേ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറാതിരിക്കുന്നതുമായ രാസപ്രവർത്തനം 

  • സംവൃതവ്യൂഹം - ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേരക്കാതിരിക്കുകയും അതിൽ നിന്നും യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താൽ അത്തരം വ്യൂഹം അറിയപ്പെടുന്ന പേര് 

  • സംവൃതവ്യൂഹത്തിൽ മാത്രമേ സംതുലനാവസ്ഥ സാധ്യമാകൂ 

  • ഒരു വാതക വ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുമ്പോൾ മർദ്ദം കുറയുന്നു 

  • ഒരു ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരക  - ഉൽപ്പന്ന ഭാഗങ്ങളിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളിൽ മർദ്ദനത്തിന് സംതുലനാവസ്ഥയിൽ യാതൊരു സ്വാധീനവുമുണ്ടായിരിക്കില്ല 

Related Questions:

അമോണിയ എന്ത് ജലീയ ലായനിയാണ് ?
താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം എന്തായിരിക്കും ?
അമോണിയ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ ?
അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന രീതി ഏതാണ് ?
ഒരു ഉഭയദിശാപ്രവർത്തനത്തിൽ അഭികാര- ഉൽപ്പന്ന ഭാഗത്തിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനത്തിൽ മർദ്ദത്തിന് സന്തുലനാവസ്ഥയിലുള്ള സ്വാധീനം എന്താണ് ?