App Logo

No.1 PSC Learning App

1M+ Downloads
ഉൾക്കടലിൽ സുനാമി പ്രത്യക്ഷപ്പെടുമ്പോൾ കപ്പൽ യാത്രികൾക്ക് എന്ത് അനുഭവപ്പെടും?

Aസുനാമി ഉണ്ടായതായി അറിയുകയില്ല, കാരണം തിരമാല ഉയരവും ശക്തിയും കുറഞ്ഞിരിക്കും

Bകപ്പൽ തലകീഴായി മറിയും

Cകപ്പൽ ശക്തമായ തിരമാലകളിൽ പെട്ട് തകർന്നുപോകും

Dകടലിന്റെ അടിത്തട്ടിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെടും

Answer:

A. സുനാമി ഉണ്ടായതായി അറിയുകയില്ല, കാരണം തിരമാല ഉയരവും ശക്തിയും കുറഞ്ഞിരിക്കും

Read Explanation:

സുനാമി:

  • കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിക്കുന്നത്.

  • കടലിന്നടിത്തട്ടിൽ ഉണ്ടാകുന്ന വൻഭൂകമ്പം, അഗ്നി പർവത സ്ഫോടനം, ഉൽക്കകളുടെ പതനം തുടങ്ങിയവയാണ് സുനാമിക്ക് കാരണം.

  • ജാപ്പനീസ് ഭാഷയിൽ നിന്നാണ് സുനാമി എന്ന പേര് ലഭിച്ചത്.

  • 'സു' എന്നാൽ തുറമുഖം എന്നും 'നാമി' എന്നാൽ നീണ്ട തിരമാല എന്നും അർഥം.

  • ഉൾക്കടലിൽ സുനാമിയുടെ വേഗം മണിക്കൂറിൽ 600 മുതൽ 800 കിലോ മീറ്റർ വരെയും തരംഗദൈർഘ്യം 10 മുതൽ 1000 കിലോമീറ്റർ വരെയുമാണ്. 

  • ഉൾക്കടലിൽ ആയതി കുറവായതിനാൽ കപ്പലിലും മറ്റും സഞ്ചരിക്കുന്നവർക്ക് സുനാമിയുണ്ടായതായി അനുഭവപ്പെടാറില്ല.

  • അടുക്കുമ്പോൾ തിരമാലയുടെ ഗർത്തം കരയിൽ ഉരസുന്നതിന്റെ ഫലമായി വേഗവും തരംഗദൈർഘ്യവും പെട്ടെന്ന് കുറയുകയും ആയതി വർധിക്കുകയും തീരപ്രദേശം വെള്ളത്തിനടിയിലാകുകയും ചെയ്യുന്നു.


Related Questions:

0.1 സെക്കൻഡ് ശ്രവണസ്ഥിരത ഉള്ളപ്പോൾ സംഭവിക്കുന്നത് എന്ത് ആണ്?
SONAR സംവിധാനം സാധാരണയായി ഏത് മേഖലയിൽ ഉപയോഗിക്കുന്നു?
മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരം ആണ് അതിൻ്റെ :
3/2 അപവർത്തനാങ്കമുള്ള ഒരു കോൺവെക്സ് ലെന്സിന് വായുവിൽ 20 cm ഫോക്കസ് ദൂരമുണ്ടെങ്കിൽ 4/3 അപവർത്തനാങ്കമുള്ള ജലത്തിൽ എത്ര ഫോക്കസ് ദൂരമുണ്ടാകും ?
തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?