Challenger App

No.1 PSC Learning App

1M+ Downloads
കേരള കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ?

A2001

B2002

C2004

D2007

Answer:

D. 2007

Read Explanation:

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍

  • കടബാദ്ധ്യതമൂലം ദുരിതത്തിലാണ്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുവേണ്ടിയും, ന്യായനിര്‍ണ്ണയം നടത്തി ഉചിതമായ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കുന്നതിനുവേണ്ടിയും സംസ്ഥാന ഗവണ്‍മെന്റ് രൂപീകരിച്ച കമ്മീഷൻ.
  • 2007ൽ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിലവിൽ വന്നു.
  • 2007ലെ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്റ്റ് പ്രകാരമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍.
  • തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം.

കമ്മീഷന്റെ ഘടന :

  • ചെയർമാൻ ഉൾപ്പെടെ 7 അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാവുക.
  • ചെയർമാന്റെ യോഗ്യത : ഹൈക്കോടതി ജഡ്ജായി വിരമിച്ച വ്യക്തി ആയിരിക്കണം.
  • ചെയർമാന്റെ കാലാവധി : 3 വർഷം.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പട്ടികജാതിക്കാർക്കിടയിലെ ദുർബല വിഭാഗങ്ങളായ വേടർ, നായാടി, കല്ലാടി, അരുന്ധതിയാർ ചക്ലിയാർ എന്നിവർക്കായി കാർഷിക ഭൂമി വാങ്ങുന്നതിനുള്ള ധനസഹായ പരിപാടി 2019-20 ൽ ആരംഭിച്ചു.
  2. ഈ പദ്ധതി പ്രകാരം കുറഞ്ഞത് 25 സെന്റ് ഭൂമി വാങ്ങുന്നതിന് 25 ലക്ഷം രൂപ വരെ ധനസഹായം നൽകി വരുന്നു.
    ശങ്കരനാരായണ അയ്യർ അധ്യക്ഷനായി ഒരു ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം?
    കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം?
    അട്ടപ്പാടിയിലെ ഗോത്രവർഗക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി?
    നിലവിലെ കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ?