Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ........................... എന്നു പറയുന്നു.

Aനൈസർഗികാഭിപ്രേരണ

Bആന്തരികാഭിപ്രേരണ

Cബാഹ്യാഭിപ്രേരണ

Dകൃത്രിമാഭിപ്രേരണ

Answer:

C. ബാഹ്യാഭിപ്രേരണ

Read Explanation:

  • അഭിപ്രേരണ രണ്ടു വിധത്തിൽ സംഭവിക്കുന്നു.
    1. ആന്തരികാഭിപ്രേരണ (Intrinsic motivation) 
    2. ബാഹ്യാഭിപ്രേരണ (Extrinsic motivation) 

ആന്തരികാഭിപ്രരണ

  • ബാഹ്യമായ പ്രേരണകൂടാതെ ഉള്ളിൽ നിന്നും സ്വയം ഉണ്ടാകുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • പ്രകൃതിദത്തമായ അഭിപ്രേരണ എന്ന പേരിലും ആന്തരികാഭിപ്രേരണ അറിയപ്പെടുന്നു.
  • ഒരു വ്യക്തിയിൽ സ്വാഭാവികമായുള്ള ആകാംക്ഷയേയും പ്രേരണയേയും ആശ്രയിച്ചിരിക്കുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം - നൈസർഗിക വാസന

ബാഹ്യാഭിപ്രേരണ

  • ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ബാഹ്യാഭിപ്രേരണ എന്നു പറയുന്നു.
  • ബാഹ്യ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന പ്രേരണയാണ് - ബാഹ്യാഭിപ്രേരണ

Related Questions:

ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എത്ര വിഭാഗങ്ങൾ ഉണ്ട് ?
"ഭാഷ കേട്ട് മനസ്സിലാക്കാനും പറയാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമുള്ള ശേഷികൾ നേടുന്നതിനും ഉപയോഗിക്കുന്നതിനും കാര്യകാരണ വിചിന്തനത്തിന് ആയും വരുന്ന ഗൗരവതരമായ വിഷമതകളുടെ രൂപത്തിൽ അനുഭവപ്പെടുന്ന ഒരു കൂട്ടം വ്യത്യസ്ത വൈകല്യങ്ങളാണ്" പഠനവൈകല്യം എന്ന് നിർവചിച്ചത് ?
Who explained seven primary mental abilities
താഴെപ്പറയുന്നവയിൽ ഭാഷണ രീതിയുടെ പരിമിതികൾ ആയി കണക്കാക്കപ്പെടുന്നത് ?