വാഹനങ്ങളിൽ എയർ ബാഗ് വിടരുന്നതിന്റെ രസതന്ത്രം ;
അപകടം സംഭവിക്കുമ്പോൾ എയർ ബാഗുകൾ പൊടുന്നനെ വിടരുകയും ആഘാതത്തിൽ നിന്ന് ഡ്രൈവറെയും യാത്രക്കാരെയും ഒരു പരിധി അവരെ സംരക്ഷിക്കുകയും ചെയ്യും
ഇപ്രകാരം എയർ ബാഗ് വിടരുന്നത് സോഡിയം അസൈഡ് എന്ന രാസ പദാർത്ഥം വിഘടന രാസ പ്രവർത്തനത്തിന് വിധേയമായി ഉണ്ടാകുന്ന നൈട്രജൻ വാതകം ബാഗിൽ നിറയുന്നതിന്റെ ഫലമായാണ്
2NaN3=2Na+3N2
വാഹനത്തിന്റെ മുൻ വശത്തു സെൻസറുകൾ ഉണ്ട്
കൂട്ടിയിടി നടക്കുമ്പോൾ ഈ സെൻസറുകൾ ഒരു ഇലക്ട്രിക്കൽ സിഗ്നൽ ഉപയോഗിച്ച് ചെറിയ അളവിലുള്ള ഒരു ഇഗ്നേറ്റർ സംയുക്തത്തെ പൊട്ടി തെറിപ്പിക്കുന്നു
ഈ ജ്വലനത്തിൽ നിന്നുള്ള താപം സോഡിയം അസൈഡിനെ വിഘടിപ്പിച്ചു എയർ ബാഗിൽ നിറക്കാൻ ആവശ്യമായ നൈട്രോജെൻ വാതകം ഉൽപ്പാദിപ്പിക്കുന്നു
0.03സെക്കന്റ് സമയം മാത്രമാണ് ഇതിനു വേണ്ടി വരുന്നത്