ഒരു ഇലക്ട്രോണിൻ്റെ അടുത്തേക്ക് മറ്റൊരു ഇലക്ട്രോണിനെ കൊണ്ടുവരുമ്പോൾ ആ വ്യൂഹത്തിൻ്റെ സ്ഥിതികോർജ്ജം
Aകുറയുന്നു.
Bമാറ്റമില്ല.
Cവർദ്ധിക്കുന്നു.
Dപൂജ്യമാകുന്നു.
Answer:
C. വർദ്ധിക്കുന്നു.
Read Explanation:
ഒരു ഇലക്ട്രോണിന്റെ അടുത്തേക്ക് മറ്റൊരു ഇലക്ട്രോണിനെ കൊണ്ടുവരുമ്പോൾ ആ വ്യൂഹത്തിന്റെ സ്ഥിതികോർജ്ജം വർദ്ധിക്കുന്നു.
ഇലക്ട്രോണുകൾക്ക് നെഗറ്റീവ് ചാർജ്ജാണ് ഉള്ളത്. അതിനാൽ, ഒരു ഇലക്ട്രോണിന്റെ അടുത്തേക്ക് മറ്റൊരു ഇലക്ട്രോണിനെ കൊണ്ടുവരുമ്പോൾ, സമാന ചാർജ്ജുകൾ (രണ്ട് നെഗറ്റീവ് ചാർജ്ജുകൾ) ആയതുകൊണ്ട് അവ പരസ്പരം വികർഷിക്കും.