Challenger App

No.1 PSC Learning App

1M+ Downloads
കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം :

Aതുല്യമായിരിക്കും.

Bകൂടുന്നു.

Cകുറയുന്നു

Dഒരു വ്യത്യാസവും വരുന്നില്ല

Answer:

C. കുറയുന്നു

Read Explanation:

ബുദ്ധിമാപനം (Measurement of Intelligence)

  • "മാപനത്തിൻ്റെ മാനദണ്ഡം ഒരു കൂട്ടം വ്യവഹാര പ്രകടനങ്ങളാണ്" - ഗ്രിഫിത്ത്  
  • ബുദ്ധിശക്തി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയത് - ആൽഫ്രെഡ് ബിനെ 
  • ബുദ്ധിമാപനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - ആൽഫ്രെഡ് ബിനെ
  • സുഹൃത്തായ സൈമണിൻ്റെ സഹായത്തോടെ - ബിനെ - സൈമൺ മാപകം നിർമ്മിച്ചു.
  • പ്രായം കൂടുംതോറും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ കാഠിന്യനിലവാരവും വർധിക്കും എന്ന് ബിനെ അഭിപ്രായപ്പെട്ടു. 
  • മാനസിക വയസ്സ് / പ്രായം (MENTAL AGE) എന്ന ആശയത്തിന് രൂപം നൽകിയത് - ബിനെ 
  • വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ശോധകങ്ങൾ (Test) നിർമിച്ചു. 
  • ബൗദ്ധിക നിലവാരത്തെ ഇതുവഴി അളക്കാം എന്ന് അഭിപ്രായപ്പെട്ടു. 

 

ബുദ്ധിമാനം (INTELLIGENCE QUOTIENT - IQ)

  • രൂപം നൽകിയത് - വില്യം സ്റ്റേൺ 
  • മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. 
  • ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. 
  • IQ = MA/CA X 100
  • IQ 100 നു  മുകളിൽ ഉള്ളവർ ബുദ്ധിമാൻ എന്നറിയപ്പെടുന്നു. 
  • IQ 140 നു  മുകളിലുള്ളവർ പ്രതിഭാശാലികൾ എന്നറിയപ്പെടുന്നു. 
  • ഒരു കുട്ടിയുടെ മാനസിക വയസ്സ് കലികവയസ്സിനു തുല്യമായിരുന്നാൽ അവൻ്റെ ബുദ്ധിമാനം 100 ആയിരിക്കും.
  • 100 ൽ കുറഞ്ഞ ബുദ്ധിമാനം ബുദ്ധിക്കുറവിനേയും 100 ൽ കൂടിയ ബുദ്ധിമാനം ബുദ്ധിക്കൂടുതലിനേയും കാണിക്കുന്നു 
  • കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം - കുറയുന്നു
  • കാലിക വയസ്സ് മാനസിക വയസ്സിനെക്കാൾ കുറയുമ്പോൾ ബുദ്ധിമാനം - കൂടുന്നു

 

 

ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് - ടെർമാൻ 

140 മുതൽ 

പ്രതിഭാശാലി / ധിഷണാശാലി (GENIUS)

120-139

അതിബുദ്ധിമാൻ (VERY SUPERIOR)

110-119

ബുദ്ധിമാൻ (SUPERIOR)

90-109

ശരാശരിക്കാർ  (AVERAGE)

80-89

ബുദ്ധികുറഞ്ഞവർ  (DULL)

70-79

അതിർരേഖയിലുള്ളവർ (BORDERLINE)

70 നു താഴെ

മന്ദബുദ്ധികൾ (FEEBLE MINDED)

50-69

മൂഢബുദ്ധി (MORONS)

25-49

ക്ഷീണബുദ്ധി (IMBECILE)

25 നു താഴെ

 ജഡബുദ്ധി (IDIOTS)


Related Questions:

"Intellectual activity can be viewed in a three dimensional pattern." Who suggested this view point?

പിൻെറർ - പാറ്റേർസൺ പ്രകടനമാപിനി ശോധകത്തിന് വേണ്ട ഇനങ്ങൾ എടുത്തിരിക്കുന്നത് ഏതെല്ലാം ഇനങ്ങളിൽ നിന്നാണ് ?

  1. ഹീലി പിക്ചർ കംപ്ലീഷൻ ടെസ്റ്റ്
  2. സെഗ്വിൻ ഫോം ബോർഡ്
  3. ഷിപ് ടെസ്റ്റ്
  4. നോക്സ് ഫോം ബോർഡ്
    ഗിൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിന്റെ ഫലസിദ്ധി ഘടകത്തിലെ ഏറ്റവും ഉയർന്ന തലം ?
    സ്റ്റേൺബർഗ്ൻ്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിക്ക് എത്ര തലങ്ങൾ ഉണ്ട് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ വ്യക്ത്യാന്തര ബുദ്ധിയിൽ ഉൾപ്പെടാത്തത് ഏത്?