Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന തിരുനെല്ലായി നാരായണയ്യർ ശേഷൻ അന്തരിച്ചത് എന്ന് ?

A2018 നവംബർ 10

B2019 നവംബർ 10

C2020 നവംബർ 10

D2021 നവംബർ 10

Answer:

B. 2019 നവംബർ 10

Read Explanation:

തിരുനെല്ലായി നാരായണയ്യർ ശേഷൻ 

  • 1990 മുതല്‍ 96 വരെ രാജ്യത്തെ പത്താമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്താണ് ശേഷന്‍ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും അറിയപ്പെടുന്നത്.
  • ഈ കാലയളവില്‍ 40,000-ത്തോളം സ്ഥാനാര്‍ത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കി.
  • പഞ്ചാബ്, ബീഹാര്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 
  • തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അടിമുടി പൊളിച്ചെഴുതിയ ടിഎന്‍ ശേഷന്‍ “അള്‍ശേഷന്‍” എന്ന പേരിലും അറിയപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പു രംഗത്ത് ശേഷൻ വരുത്തിയ 10 മാറ്റങ്ങൾ 

  1. വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ്
  2. പെരുമാറ്റച്ചട്ടം കർശനമാക്കി.
  3. സ്ഥാനാർഥികളുടെ ചെലവുകൾക്ക് പരിധി.
  4. തിരഞ്ഞെടുപ്പു വേളയിൽ മദ്യവിൽപന വിലക്കി; പണവിതരണം തടഞ്ഞു.
  5. ഉച്ചഭാഷണികൾക്കു നിയന്ത്രണം.
  6. ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ചോദിക്കുന്നതിനു വിലക്ക്.
  7. ജാതി, മത സ്ഥാപനങ്ങൾ പ്രചാരണത്തിൽ ഇടപെടുന്നതിനു വിലക്ക്.
  8. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടഞ്ഞു.
  9. തിരഞ്ഞെടുപ്പു നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി.
  10. തിരഞ്ഞെടുപ്പു കമ്മീഷനെ ബാഹ്യ ഇടപെടലുകളിൽനിന്നു മുക്തമാക്കി

Related Questions:

ഏറ്റവും കുറച്ച് കാലം ചീഫ് ഇലക്ഷൻ കമ്മിഷണർ പദവിയിലിരുന്ന വ്യക്തി ?
Who is the Chief Election Commissioner of India as on March 2022?
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?
As per the Indian Constitution, the essential qualifications to become a Chief Election Commissioner are:
ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?