Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?

A1950 ജനുവരി 24

B1950 ജനുവരി 25

C1950 ജനുവരി 26

D1949 ജനുവരി 26

Answer:

B. 1950 ജനുവരി 25

Read Explanation:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 

  • ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി രൂപീകരിച്ച  ഭരണഘടന അംഗീകൃത സ്ഥാപനം 
  • പാർലമെൻറ് തിരഞ്ഞെടുപ്പ്, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ, രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ ഇവയൊക്കെ നടത്തുവാനായി വിപുലമായ അധികാരങ്ങൾ കമ്മീഷന് ഉണ്ട് .
  • ഭരണഘടനയുടെ അനുഛേദം 324ലെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് കമ്മീഷൻ രൂപീകൃതമായിട്ടുള്ളത്.
  • ഇന്ത്യാ ഗവൺമെന്റിന്റെ നിയമ-നീതി മന്ത്രാലയത്തിന്റെ (Ministry of Law and Justice) കീഴിലാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്.

ഇലക്ഷൻ കമ്മീഷന്റെ ചരിത്രപശ്ചാത്തലം

  • 1950 ജനുവരി 25നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
  • 2011 മുതൽ ജനുവരി 25 'ദേശീയ സമ്മതി ദായക ദിന'മായി ആചരിക്കുന്നു.
  • 1951 ഒക്ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിലാണ് ഇന്ത്യയിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നത്.
  • സ്വാതന്ത്ര്യാനന്തരം ലോക്സഭയിലേക്ക് നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് ആയിരുന്നു അത്.
  • 1989 വരെ തിരഞ്ഞെടുത്തു കമ്മീഷൻ ഒരു ഏകാംഗ കമ്മീഷൻ ആയിരുന്നു.
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (Chief election commissioner) മാത്രമായിരുന്നു ഇലക്ഷൻ കമ്മീഷനിലെ ഏക അംഗം.
  • ഈ ഘടനയ്ക്ക് ഒരു വ്യത്യാസമുണ്ടായത് 1989 ഒക്ടോബറിലാണ്.
  • അതായത് 1989 ഒക്ടോബർ 16ന് രാജ്യത്ത് 1989 വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആക്കി കുറയ്ക്കപ്പെട്ടു.
  • അതിനാൽ,തിരഞ്ഞെടുപ്പ് കമ്മിഷന്റെ വർദ്ധിച്ചുവരുന്ന പ്രവർത്തിഭാരം കുറയ്ക്കുവാൻ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി രാഷ്ട്രപതി നിയമിച്ചു.
  • എന്നാൽ 1989 ലെ തിരഞ്ഞെടുപ്പിനു ശേഷം 1990ല്‍ ഇത് വീണ്ടും ഒരു ഏകാംഗ കമ്മീഷൻ ആയി പുനക്രമീകരിക്കപ്പെട്ടു.
  • പിന്നീട് 1993 ഒക്ടോബറിൽ രാഷ്ട്രപതി രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി നിയമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും ഒരു ബഹു അംഗസമിതി ആക്കി മാറ്റി.
  • അന്നുമുതൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ബഹു അംഗ കമ്മീഷൻ ആയി തുടരുന്നു

Related Questions:

ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
2022 നവംബറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് ആരെയാണ് ?

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ ?

  1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്.
  2. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
  3. തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
  4. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
    Which of the following is a supervisory power of the Election Commission of India ?
    ലോകസഭാ തെരഞ്ഞെടുപ്പിൻറെ പോളിംഗ് ശതമാനം വേഗത്തിൽ ജനങ്ങളെ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ ആപ്പ് ഏത് ?