App Logo

No.1 PSC Learning App

1M+ Downloads

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

A2000

B2002

C2010

D2015

Answer:

C. 2010

Read Explanation:

വിദ്യാഭ്യാസ അവകാശനിയമം 2009

  • 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്‌ അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ അവകാശനിയമം.
  • 2009 ഓഗസ്റ്റ്‌ 4 നു ഇന്ത്യൻ പാർലമെൻറിൽ ഈ നിയമം പാസ്സാക്കുകയുണ്ടായി
  • ഇതിലേക്ക് ഇന്ത്യൻ ഭരണ ഘടനയിലേക്ക് ആർട്ടിക്കിൾ 21 എ ഉൾപ്പെടുത്തി
  • അത് പ്രകാരം 6-14 വയസ്സിനിടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി.
  • 2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു. 

വിദ്യാഭ്യാസ അവകാശനിയമം 2009ൻറെ സവിശേഷതകൾ

  • ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ അയൽപക്ക സ്‌കൂളിൽ (neighborhood schools) വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാകും.
  • പഠനത്തിന്നാവശ്യമായ ചെലവ്‌ വഹിക്കാൻ കുട്ടി ബാധ്യസ്ഥനല്ല.
  • നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത്‌ സർക്കാറുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്‌.
  • ആറ്‌ വയസ്സ്‌ കഴിഞ്ഞ കുട്ടി സ്‌കൂളിൽ പോകാത്ത അവസ്ഥയിലാണെങ്കിൽ  വയസ്സിന്‌ അനുയോജ്യമായ ക്ലാസിൽ അവനെ പ്രവേശിപ്പിക്കേണ്ടതാണ്‌.
  • പഠനനിലവാരം മെച്ചപ്പെടുത്താൻ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകണം.
  • 14 വയസ്സ്‌ കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കുട്ടിക്ക് അവകാശമുണ്ടായിരിക്കും.
  • പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ്‌ കുട്ടി പഠിക്കുന്നതെങ്കിൽ അവിടെ നിന്നും കുട്ടിക്ക്‌ മറ്റേതെങ്കിലും സ്‌കൂളിലേക്ക്‌ മാറ്റം ആവശ്യപ്പെടാം.

Related Questions:

ദേശീയ വിജ്ഞാന കമ്മീഷന്റെ ആസ്ഥാനം?

ഡി.പി.ഇ.പി ആരംഭിച്ച വർഷം?

നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത്?

ദേശീയ ബാല ഭവനിന്റെ ആസ്ഥാനം?

കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ (KGBV) പദ്ധതി നിലവിൽ വന്ന വർഷം?