Challenger App

No.1 PSC Learning App

1M+ Downloads
കവി തന്റെ ജീവിതത്തിലെ ഒരു ഭാഗത്തെ പ്രതിപാദ്യമായെടുക്കുന്നത് എപ്പോഴാണ് ?

സൗന്ദര്യബോധമാണ്. യുക്തിബോധമല്ല, സാഹിത്യത്തിന്റെ അധിഷ്‌ഠാനം - കവിയുടെ ഭാവാത്മകമായ സൗന്ദര്യബോധത്തിൽ നിന്നാണ് അത് ഉറവെടുക്കുന്നത്; സഹൃദയന്റെ ഭാവാത്മകമായ സൗന്ദര്യബോധത്തിലാണ് ചെന്ന് ലയിക്കുന്നതും. ആ വിധമുള്ള സാഹിത്യത്തിന്റെ ഉൽക്കർഷാപകർഷങ്ങളെ യുക്തികൊണ്ട് സമർഥിക്കുകയോ നിഷേധിക്കുകയോ, രണ്ടും, സാധ്യമല്ല. ഇതാണ് സാഹിത്യത്തിനു ശാസ്ത്രത്തിൽ നിന്നുള്ള വ്യത്യാസം. ശാസ്ത്രം യുക്തിയിൽ അധിഷ്‌ഠിതമാണ്. യുക്തികൊണ്ടു തന്നെ സമർഥിക്കാവുന്നതും നിഷേധിക്കാവുന്നതുമാണ്. പൊതുവെ സാഹിത്യ സമീക്ഷകൻമാർ, പണ്ടേ കൈക്കൊണ്ടിട്ടുള്ള നിലയാണിത്. മറ്റൊരു വിധം പറഞ്ഞാൽ, സൗന്ദര്യബോധം യുക്തിബോധത്തെ കവിഞ്ഞു നിൽക്കുന്ന ഒരനുഗ്രഹവും, പലപ്പോഴും യുക്തിബോധത്തിനെതിരായ ഒരനിർവചനീയതയുമാണെന്നാണ് വെപ്പ്. ഇതുമൂലം സാഹിത്യ സംബന്ധികളായ വിവാദങ്ങളിൽ, സൗന്ദര്യബോധം ശരി എന്നൊപ്പുവെച്ചതിൻ്റെ മേൽ പിന്നെ യുക്തിചിന്ത കൈവെച്ചു കൂടാ എന്നും, പ്രഭാതോദയത്തിനു മുമ്പിൽ നക്ഷത്രങ്ങളെന്ന പോലെ സൗന്ദര്യ പ്രതീതിക്കു മുമ്പിൽ യുക്തിചിന്തകൾ മങ്ങി മാഞ്ഞു കൊള്ളണമെന്നും ഒരു നിലയാണ് പരക്കെ കൈക്കൊള്ളാറുള്ളത്. ശരി, എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസമെന്താണ് ? അവ പരസ്പര വിരുദ്ധങ്ങളായ രണ്ടുപാധികളാണോ, അഥവാ വിജാതീയങ്ങളായ രണ്ടുപാധികളോ ? അതോ ഒരേ ഉപാധിയുടെ രൂപഭേദങ്ങൾ മാത്രമോ ? ഇതിനെപ്പറ്റി ആരും ചുഴിഞ്ഞു ചിന്തിച്ചതായി കണ്ടിട്ടില്ല. പലതും പലവിധമായി കൂടിക്കുഴഞ്ഞു കിടക്കുന്ന ജീവിതത്തിലെ ഒരു ഭാഗത്തെ പ്രതിപാദ്യമായെടുക്കുമ്പോൾ കവി ആദ്യമായി തേടി നടക്കുന്നത്, അതിൽ തന്നെ ആകർഷിച്ച ആശയവിശേഷം എന്താണെന്നത്രേ, അഥവാ അങ്ങനെയൊരാശയം ഉള്ളിൽത്തട്ടുമ്പോഴാണ് -അതുൾപ്പെട്ട ജീവിത ഭാഗത്തെ അയാൾ പ്രതിപാദ്യമായെടുക്കുന്നത്

Aപലവിധമായ ജീവിതം കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ

Bതന്നെ ആകർഷിച്ച ആശയം ഉള്ളിൽ തട്ടുമ്പോൾ

Cപലതും തേടി നടക്കുമ്പോൾ

Dജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ ചുഴിഞ്ഞ്

Answer:

A. പലവിധമായ ജീവിതം കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ

Read Explanation:

• പലവിധമായ ജീവിതം കൂടിക്കുഴഞ്ഞു കിടക്കുമ്പോഴാണ് കവി തന്റെ ജീവിതത്തിലെ ഒരു ഭാഗത്തെ പ്രതിപാദ്യമായെടുക്കുന്നത്


Related Questions:

വള്ളത്തോൾ കവിതയിലെ ദേശീയ- ബോധത്തിൻ്റെ അടിത്തറയെന്ത് ?
പണ്ഡിതൻ എന്ന വാക്കിന്റെ വിപരീതപദം ഈ ഖണ്ഡികയിൽ പ്രയോഗിച്ചിരിക്കുന്നത് കണ്ടെത്തി എഴുതുക.
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട റിപ്പോർട്ട് ?
ലളിതോദാഹരണങ്ങൾ എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ ?
കഥാകൃത്ത ഉരച്ചെടുത്ത ജീവിത നിരീക്ഷണത്തിന്റെ സൂക്ഷ്മ രേഖകളായി ലേഖകൻ സൂചിപ്പിക്കുന്നത് എന്ത് ?