Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വത്രന്തമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ബലം ഉളവാകുകയും അതു ചലിക്കുകയും ചെയ്യുന്നു ഇതു ഏതു നിയമവുമായി ബന്ധപ്പെട്ടി രിക്കുന്നു?

Aമോട്ടോർ തത്വം

Bവലത്കൈ പെരുവിരൽ നിയമം

Cകാന്തിക തത്വം

Dഇവയൊന്നുമല്ല

Answer:

A. മോട്ടോർ തത്വം

Read Explanation:

  • വൈദ്യുത മോട്ടോർ - വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം
  • ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാകുകയും അത് ചലിക്കുകയും ചെയ്യുന്നു . ഇതാണ് വൈദ്യുത മോട്ടോറിന്റെ പ്രവർത്തനതത്വം
  • കാന്തിക ധ്രുവങ്ങൾ, ആർമേച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ് റിങ്ങുകൾ എന്നിവ വൈദ്യുത മോട്ടോറുമായി ബന്ധപ്പെട്ടിരിക്കുന്നു
  • ആർമേച്ചർ - വൈദ്യുത മോട്ടോറിലെ പച്ചിരുമ്പ് കോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ
  • മോട്ടോറിന്റെ പ്രവർത്തനതത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം - ചലിക്കും ചുരുൾ ലൌഡ്സ്പീക്കർ



Related Questions:

എന്താണ് കാന്തിക മണ്ഡലം?
വൈദ്യുതിയുടെ കാന്തികഫലം കണ്ടെത്തിയത് ഏത് ശാസ്ത്രജ്ഞൻ?
മൈക്കൽ ഫാരഡെ വൈദ്യുതി കണ്ടെത്തിയ വർഷമേത് ?
വാച്ചിലെ സൂചികൾ തിരിയുന്ന ദിശയെ എന്തെന്ന് വിളിക്കുന്നു?
ഗാർഹികാവശ്യങ്ങൾക്കായി സാധാരണ എത്ര വോൾട്ട് പവർസപ്ലൈ ആണ് ലഭിക്കുന്നത് ?