Challenger App

No.1 PSC Learning App

1M+ Downloads
താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു വാതകത്തിന്റെ വ്യാപ്തം ഇരട്ടിയാക്കിയാൽ അതിന്റെ മർദ്ദത്തിന് എന്ത് സംഭവിക്കും?

Aഇരട്ടിയാകും

Bപകുതിയാകും

Cനാല് മടങ്ങാകും

Dമാറ്റമില്ലാതെ തുടരും

Answer:

B. പകുതിയാകും

Read Explanation:

  • വാതകങ്ങളുടെ വ്യാപ്‌തം, മർദം ഇവതമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചത് ബ്രിട്ടീഷ് ഭൗതിക - രസതന്ത്രശാസ്ത്രജ്ഞനായ റോബർട്ട് ബോയിൽ (1627-1691) ആണ്. ഈ ബന്ധം ബോയിൽ നിയമം എന്ന് അറിയപ്പെടുന്നു.

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്‌തവും മർദവും വിപരീത അനുപാതത്തിലായിരിക്കും.

  • മർദം P എന്നും, വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ; P x V ഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
12 ഗ്രാം കാർബൺ എടുത്താൽ അതിൽ എത്ര ആറ്റങ്ങൾ ഉണ്ടാകും?
Which of the following states of matter has the weakest Intermolecular forces?
ആഗോളതാപനത്തിന് (Global Warming) കാരണമായ വാതകം
ചിരിപ്പിക്കുന്ന വാതകമേത് ?