Challenger App

No.1 PSC Learning App

1M+ Downloads
ജലത്തെ വിഘടിപ്പിക്കുമ്പോൾ ലഭിക്കുന്ന വാതകങ്ങൾ

Aഹൈഡ്രജൻ,നൈട്രജൻ

Bഓക്സിജൻ,നൈട്രജൻ

Cഹൈഡ്രജൻ,ഓക്സിജൻ

Dഓക്സിജൻ ,കാർബൺ ഡയോക്സൈഡ്

Answer:

C. ഹൈഡ്രജൻ,ഓക്സിജൻ

Read Explanation:

ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ് ഹൈഡ്രജൻ . കത്തുന്ന വാതകമാണ് ഹൈഡ്രജൻ. ഹൈഡ്രജൻ കണ്ടെത്തിയത് ഹെൻറി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. ഏറ്റവും ഭാരം കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ. അതിനാൽ ഹൈഡ്രജൻ നിറച്ച ബലൂണുകൾ ഉയർന്നുപൊങ്ങും. റോക്കറ്റുകളിൽ ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നു. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളും ഇന്ന് നിലവിലുണ്ട് 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ പരീക്ഷണാർഥം ഒരു ഹൈഡ്രജൻ ബസ്സ് നിരത്തിലിറക്കിക്കഴിഞ്ഞു. ജലം ഉൽപാദിപ്പിക്കുന്നത് എന്നാണ് ഹൈഡ്രജൻ എന്ന പദത്തിന്റെ അർഥം. ഹൈഡ്രജൻ ഓക്സിജനുമായി പ്രവർത്തിച്ചാൽ ജലമുണ്ടാകും. ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനുമാക്കാം. ഭാവിയുടെ ഊർജവാഗ്ദാനമാണ് ഹൈഡ്രജൻ


Related Questions:

താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് രാസവളം, പെയിന്റ്, ചായങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?
റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന വാതകം
ലബോറട്ടറിയിൽ ഒരു ലായനി തന്നാൽ അത് ആസിഡാണോ ബേസ് ആണോ എന്നറിയാൻ ഉപയോഗിക്കുന്ന പദാർത്ഥം
താഴെ പറയുന്നവയിൽ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകം
താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി നിർമിക്കുന്നത് എന്താണ്?