App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എവിടെയാണ് നിപ്പ പ്രതിരോധ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പോകുന്നത് ?

Aആലപ്പുഴ

Bമലപ്പുറം

Cകണ്ണൂർ

Dകോഴിക്കോട്

Answer:

D. കോഴിക്കോട്

Read Explanation:

  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് വൺ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.
  • വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാൽ കടിച്ച പഴങ്ങൾ, വവ്വാലുകളിൽ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങൾ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരിൽ എത്തുക.
  • വൈറസ് ബാധിച്ച ആൾക്ക് രോഗലക്ഷങ്ങൾ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നേക്കാം.
  • നിപ വൈറസ് വായുവിലൂടെ അധികം ദൂരം പകരില്ല. ലക്ഷണമുള്ളവരുമായി അടുത്ത സമ്പർക്കം ഉള്ളവരിലേക്ക് മാത്രമേ  വൈറസ് പകരുകയുള്ളു.
  • രോഗിയുമായി അടുത്ത് സമ്പർക്കത്തിൽ വരേണ്ടി വന്നാൽ N 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം

Related Questions:

കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപിതമായത് എന്ന് ?
മുസ്ലിം ഐക്യ സംഘത്തിൻറെ ആസ്ഥാനം എവിടെയായിരുന്നു?
കേരള കള്ള് വ്യവസായ വികസന ബോർഡിൻറ്റെ (ടൂഡി ബോർഡ്) പ്രഥമ ചെയർമാൻ ആയി നിയമിതനായത് ആര് ?
കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം ?